Kerala Cooperator

കേപ്പില്‍ ജീവനക്കാർക്ക് വേതനം വര്‍ദ്ധിപ്പിച്ചു

കേരള കോ ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ (കേപ്പ് ) താല്‍ക്കാലിക ദിവസ വേതനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചു. 25 ശതമാനം വരെയാണ് വര്‍ദ്ധന. കേപ്പിനു കീഴിലുള്ള സാഗര ആശുപത്രി ജീവനക്കാരുടെയും വേതനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

വേതന വര്‍ദ്ധനവിലൂടെ 85,21,500യാണ് രൂപ ബാദ്ധ്യത വരുന്നത്. വിരമിച്ച ശേഷം കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെയും വേതനത്തില്‍ വര്‍ദ്ധന വരുത്തിയിട്ടുണ്ട്. സാഗര ആശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്റ് മുതല്‍ ഹെഡ് നഴ്‌സ് വരെയുള്ളവര്‍ക്കും കേപ്പില്‍ അറ്റന്‍ഡര്‍ കം ഡ്രൈവര്‍ മുതല്‍ ലൈബ്രറേറിയന്‍ വരെയുള്ളവര്‍ക്കും വേതന വര്‍ദ്ധന ലഭിക്കും.

കേപ്പില്‍ 2017 മാര്‍ച്ചിലാണ് അവസാനമായി വേതനം പരിഷ്‌കരിച്ചത്. സാഗര ആശുപത്രിയില്‍ 2020 ലായിരുന്നു അവസാന ശമ്പള പരിഷ്‌കരണം.

Related posts

ചെണ്ടുമല്ലി പാടം തീര്‍ത്ത് തിമിരി സഹകരണ ബാങ്കിന്റെ ഓണസമ്മാനം

Kerala Cooperator

കെയര്‍ ലോണ്‍ തുണയായത് 85,661 കുടുംബങ്ങള്‍ക്ക്; നല്‍കിയത് 713.92 കോടി

Kerala Cooperator

സഹകരണ സംഘങ്ങളുടെ സംരംഭത്തിന് കേരളബാങ്കിന്റെ 60ലക്ഷം വായ്പയും സബ്‌സിഡിയും

Kerala Cooperator
error: Content is protected !!