Kerala Cooperator

സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പുതിയ വാര്‍ത്താചാനല്‍ വരുന്നു

ഞ്ചനക്ഷത്ര ഹോട്ടലും മാളുകളും പണിത് കോര്‍പ്പറേറ്റ് കമ്പനികളോട് മത്സരിച്ച സഹകരണ മേഖല ടെലിവിഷന്‍ ചാനല്‍ മേഖലയിലേക്ക് ചുവടുവെക്കുന്നു. ഒരു സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പുതിയ വാര്‍ത്ത ചാനല്‍ തുടങ്ങുകയാണ്. ‘ദി ഫോര്‍ത്ത്’ എന്നപേരിലാണ് പുതിയ ചാനല്‍ വരുന്നത്. ഇന്ററാക്ടീവ് വെബ് സൈറ്റും ടെലിവിഷന്‍ ചാനലുമാണ് ജനങ്ങളിലേക്ക് എത്തുന്നത്.

ടൈംസ്‌ക്വയര്‍ കമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് ആണ് ദി ഫോര്‍ത്ത് എന്ന ചാനലിന്റെയും വെബ് സൈറ്റിന്റെയും ഉടമസ്ഥര്‍. ഫാം ഫെഡ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സതേണ്‍ ഗ്രീന്‍ ഫാര്‍മിങ് ആന്‍ഡ് മാര്‍ക്കറ്റിങ് മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഈ കമ്പനിയുടെ പ്രധാന പ്രമോട്ടര്‍. മാധ്യമ മേഖലയിലേക്ക് ഒരു സഹകരണ സംഘം ചുവടുവെക്കുന്നത് ആദ്യമാണ്. വ്യവസായികളും നിയമവിദഗ്ധരും പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരും കമ്പനിയുടെ പ്രമോട്ടര്‍മാരായിട്ടുണ്ട്. മെയ് 22ന് ചാനലിന്റെ ലോഗോ പ്രകാശനം നടക്കും. നവംബറോടെ സംപ്രേക്ഷണം തുടങ്ങാനാണ് സാധ്യത.

നിലവിലെ വാര്‍ത്ത ചാനലുകളില്‍നിന്ന് അടിമുടി മാറിയുള്ള വാര്‍ത്താവതരണ രീതിയാണ് ദി ഫോര്‍ത്ത് സ്വീകരിക്കുകയെന്നാണ് ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരുടെ അവകാശവാദം. സഹകരണ മേഖലയ്ക്കും കാര്‍ഷിക അനുബന്ധ വ്യവസായ മേഖലകള്‍ക്കും വാര്‍ത്തയില്‍ ഇടംകിട്ടാനുള്ള തുടക്കമാണിതെന്നാണ് സഹകരണ സംഘത്തിന്റെ ഭാഗമായുള്ളവര്‍ പറഞ്ഞത്.

കക്ഷി രാഷ്ട്രീയത്തിന് അപ്പുറത്തെ രാഷ്ട്രീയത്തെയും വിഭാഗീയത ഇല്ലാത്ത സാംസ്‌കാരിക വൈവിധ്യത്തെയും കോര്‍പ്പറേറ്റ് താല്‍പര്യമില്ലാത്ത വികസനത്തെയും എല്ലാവരെയും ഉള്‍കൊള്ളുന്ന നീതിയേയും കുറിച്ച് പറയുന്ന യാഥാര്‍ത്ഥ്യങ്ങളുടെ വീണ്ടെടുപ്പ്. അതാണ് ഞങ്ങളുടെ ഭരണഘടന – ദി ഫോര്‍ത്ത് ടീം

2008-ലാണ് സതേണ്‍ ഗ്രീന്‍ ഫാര്‍മിങ് ആന്‍ഡ് മാര്‍ക്കറ്റിങ് മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി(ഫാം ഫെഡ്) സ്ഥാപിച്ചത്. കാര്‍ഷിക മേഖലയിലൂന്നിയുള്ള പ്രവര്‍ത്തനമാണ് ഫാം ഫെഡ് ലക്ഷ്യമിടുന്നത്. വിത്തും വളവും കാര്‍ഷിക ഉപകരണങ്ങളും വിതരണം ചെയ്യുകയും കാര്‍ഷിക വിളകള്‍ സംഭരിച്ച് മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളാക്കിയും അല്ലാതെയും വിപണി കണ്ടെത്തുകയുമാണ് ലക്ഷ്യം. ആഭ്യന്തര വിദേശ വിപണികള്‍ കാര്‍ഷികമേഖലയ്ക്കായി കണ്ടെത്താനാണ് ഫാം ഫെഡിന്റെ ശ്രമം.

രാജേഷ് ചന്ദ്രശേഖരന്‍ പിള്ളയാണ് സംഘത്തിന്റെ ചെയര്‍മാര്‍. കോഴിക്കാട് നടക്കാവിലും എറണാകുളം കാക്കാനാട്ടുമാണ് രജിസ്‌റ്റേര്‍ഡ് ഓഫീസുകള്‍. പാലക്കാട്, തൃശൂര്‍, ചാലക്കുടി, അങ്കമാലി, ഗുരുവായൂര്‍, എറണാകുളം, തൊടുപുഴ, പാല, തിരുവല്ല എന്നിവിടങ്ങളില്‍ ഫാം ഫെഡിന് ബിസിനസ് സെന്ററുകളുണ്ട്.

Related posts

നിശ്ചയിച്ചതിലും 24ദിവസം മുമ്പ് 100 ദിന കര്‍മ്മ പദ്ധതി പ്രഖ്യാപനങ്ങള്‍ പൂര്‍ത്തിയാക്കി സഹകരണ വകുപ്പ്

Kerala Cooperator

ആര്‍ബിഐക്കെതിരെയുള്ള നിയമ പോരാട്ടം; നടപടികള്‍  വേഗത്തിലാക്കി സഹകരണ വകുപ്പ്

Kerala Cooperator

ലേബര്‍ സംഘങ്ങള്‍ക്ക് പണികൊടുക്കാതെ ‘പണി’ നല്‍കി തദ്ദേശ സ്വയംഭരണ വകുപ്പ്

Kerala Cooperator
error: Content is protected !!