Kerala Cooperator

റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് നല്‍കുന്നു 30,307 കോടി

ത്തവണയും 30,307 കോടിരൂപ കേന്ദ്രസര്‍ക്കാരിന് നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ആര്‍.ബി.ഐ.യുടെ ലാഭവിഹിതത്തില്‍ നിന്നാണ് ഈ തുക കൈമാറുന്നത്. 2018-19 സാമ്പത്തികവര്‍ഷം ആര്‍.ബി.ഐ. 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിനു നല്‍കിയിരുന്നു. ഇതില്‍ 1.23 ലക്ഷം കോടി ലാഭവീതമായിരുന്നു.

2022-23 സാമ്പത്തികവര്‍ഷം റിസര്‍വ് ബാങ്കിന്റെയും പൊതുമേഖലാ സാമ്പത്തികസ്ഥാപനങ്ങളുടെയും ലാഭവീതമായി ആകെ 73,948 കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രതീക്ഷിച്ചിട്ടുള്ളത്. 2021-22 സാമ്പത്തികവര്‍ഷം 1.01 ലക്ഷം കോടിയായിരുന്നു ലഭിച്ചത്. കോവിഡ് വ്യാപനത്തിന്റെ ആഘാതം എല്ലാമേഖലയിലെ ബാധിച്ചതിനാലാണ് ഇത്തവണ ലാഭവിഹിതം കഴിഞ്ഞവര്‍ഷത്തേക്കാള്‍ 27 ശതമാനം കുറവ് പ്രതീക്ഷിച്ചത്.

ആര്‍.ബി.ഐ. ഇത്തവണ സര്‍ക്കാരിനുനല്‍കുന്ന ലാഭവീതം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വളരെക്കുറവാണ്.  ആര്‍.ബി. ഐ.യുടെ സാമ്പത്തികവര്‍ഷം ജൂലായ്-ജൂണ്‍ കാലയളവായാണ് കണക്കാക്കിയിരുന്നത്. അതിപ്പോള്‍ ഏപ്രില്‍-മാര്‍ച്ച് രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതനുസരിച്ച് 2020 ജൂലായ് മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള ഒമ്പതുമാസക്കാലയളവില്‍ 99,122 കോടി രൂപ ലാഭവീതമായി കഴിഞ്ഞവര്‍ഷം നല്‍കിയിരുന്നു. റിസര്‍വ് ബാങ്കിന്റെ വരുമാനത്തിലുണ്ടായ കുറവാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. പണലഭ്യത കൈകാര്യംചെയ്യുമ്പോഴുള്ള പലിശയാണ് ആര്‍.ബി.ഐ.യുടെ പ്രധാന വരുമാനസ്രോതസ്സ്.

Related posts

മാസ്റ്റര്‍ കാര്‍ഡ് വിലക്കി; ഐ.സി.ഐ.സി.ഐ. അടക്കം ഏഴ് ബാങ്കുകള്‍ കുരുങ്ങി

Kerala Cooperator

റിസര്‍വ് ബാങ്കിന്റെ പേരിലും തട്ടിപ്പ്; ബാങ്കിടപാടില്‍ കരുതല്‍വേണമെന്ന് നിര്‍ദ്ദേശം

Kerala Cooperator

തട്ടിപ്പുതടയാന്‍ വായ്പ ആപ്പുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ ടാഗ് വരുന്നു

Kerala Cooperator
error: Content is protected !!