Kerala Cooperator

‘സുഭിക്ഷകേരളം’ പദ്ധതിയിലെ വിളവില്‍നിന്ന് ആദ്യ കുത്തരി ബ്രാന്‍ഡും പിറക്കുന്നു.

ക്ഷ്യോല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടാനാണ് സര്‍ക്കാര്‍ സുഭിക്ഷ കേരളം പദ്ധതി പ്രഖ്യാപിച്ചത്. സഹകരണ സംഘങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ തരിശുനിലങ്ങളില്‍ കൃഷിയൊരുക്കുകയായിരുന്നു ലക്ഷ്യം. 29,000 ഹെക്ടര്‍ ഭൂമിയിലാണ് കൃഷിയിറക്കിയത്. കര്‍ഷക കൂട്ടായ്മകളാണ് ഈ നേട്ടത്തില്‍ നല്ലൊരുപങ്ക് വഹിച്ചത്. ഇവരെ സഹായിക്കാന്‍ 2000 കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ സഹകരണ സംഘങ്ങള്‍ തുടങ്ങി. ഇനി ഇതാ ‘സുഭിക്ഷകേരളം’ പദ്ധതിയിലെ വിളവില്‍നിന്ന് ആദ്യ കുത്തരി ബ്രാന്‍ഡും പിറക്കുന്നു.

 

 

തൈക്കാട്ടുശ്ശേരി കുട്ടിയമ്പലം കര്‍ഷക സമിതിയാണ് അരിബ്രാന്‍ഡ് പുറത്തിറക്കുന്നത്.  കേരളത്തിന്റെ തനത് ഭക്ഷ്യ സംസ്‌കാരത്തെ തിരിച്ചുപിടിക്കുന്ന വിഷ രഹിത നാടന്‍ കുത്തരിയാണ് പുതിയ ബ്രാന്‍ഡില്‍ ഈ കര്‍ഷക കൂട്ടായ്മ വിപണിയിലെത്തിക്കുന്നത്.

തൈക്കാട്ടുശ്ശേരി കുറുവ പാടശേഖരത്തിലെ 20 ഏക്കറോളം വരുന്ന സ്ഥലത്താണ് നെല്‍കൃഷിയിറങ്ങിയിരിക്കുന്നത്. 2018 മുതലാണ് കര്‍ഷക സമിതി കൃഷിയിറക്കി തുടങ്ങിയത്. 20 ഏക്കര്‍ വരുന്ന കുറുവ പാടശേഖരത്ത് ആദ്യ ഘട്ടത്തില്‍ 25 ശതമാനം മാത്രമാണ് നെല്‍കൃഷിയിറക്കിയത്.
പ്രദേശത്തെ തരിശായി കിടന്നിരുന്ന ഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 95 ശതമാനം പാടത്തും കൃഷിയിറിക്കാന്‍ കഴിഞ്ഞു. ഉമാ, കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് വികസിപ്പിച്ചെടുത്ത മനു രത്‌ന എന്നി രണ്ട് ഇനം നെല്‍വിത്തുകളാണ് കൃഷിയിറക്കിയിരിക്കുന്നത്. കര്‍ഷക സമിതിയുടെ കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായി വിഷ രഹിതമായി വിളയിച്ചെടുത്ത നെല്ല് ഏറ്റവും നല്ല രീതിയില്‍ സംസ്‌കരിച്ച് സീല്‍ ചെയ്ത് ബാഗുകളിലാക്കി വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.

കേരള സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും സഹായ സഹകരണത്തോടെ 2020 ഓടെ 100 ശതമാനം നിലവും കൃഷി യോഗ്യമാക്കാനൊരുങ്ങുകയാണ് കര്‍ഷക സമിതി. വേനല്‍ കൃഷി ഇടവിളകള്‍ ഉള്‍പ്പെടെ ഇരിപൂ കൃഷി ചെയ്ത് വര്‍ഷത്തില്‍ 12 മാസവും കൃഷിയൊരുക്കാനുള്ള ലക്ഷ്യത്തിലാണ് കര്‍ഷകര്‍. പ്രസിഡന്റ് സുന്ദരന്‍ കൈത്തു വളപ്പില്‍, സെക്രട്ടറി വിനീഷ് പി. മേനോന്‍, വിനോദ് എ. റോളി എന്നിവര്‍ ചേര്‍ന്നാണ് 24 മുതല്‍ 55 വയസ് പ്രായമുള്ള അംഗങ്ങളുള്ള കര്‍ഷക സമിതിയെ നയിക്കുന്നത്.

Related posts

ചായ മുതല്‍ ബിരിയാണി വരെ; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഊട്ടാന്‍ കുടുംബശ്രീ

Kerala Cooperator

കാട്ടുകനികള്‍ നാട്ടുവിഭവങ്ങളാക്കി ആദിവാസി കര്‍ഷകര്‍

Kerala Cooperator

കടല്‍ കടക്കാന്‍ നേന്ത്രക്കായ; ട്രയല്‍ കയറ്റുമതി അടുത്ത മാര്‍ച്ചില്‍

icooperator
error: Content is protected !!