Kerala Cooperator

സഹകരണ സംഘങ്ങള്‍ക്ക് വാര്‍ഷികപൊതുയോഗം ഓണ്‍ലൈനില്‍ ചേരാം

  • ഓണ്‍ലൈന്‍ പൊതുയോഗത്തിന് പ്രത്യേക മാര്‍ഗരേഖ
  • സാങ്കേതിക സഹായത്തിന് ഏജന്‍സികളെ നിശ്ചയിക്കാം
  • ഭരണസമിതി തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ പൊതുയോഗത്തിലൂടെ പാടില്ല

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍ക്ക് വാര്‍ഷിക പൊതുയോഗം വീഡിയോ-ഓഡിയോ കോണ്‍ഫറന്‍സായി ചേരാന്‍ അനുമതി. കേന്ദ്ര സഹകരണ സംഘം രജിസ്ട്രാറാണ് ഇതിനുള്ള ഉത്തരവിറക്കിയത്. കോവിഡ് വ്യാപിക്കുന്നത് കാരണം വാര്‍ഷിക പൊതുയോഗം ചേരാനാവുന്നില്ലെന്ന് സംഘങ്ങളുടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ഡിസംബര്‍ 31വരെയാണ് പൊതുയോഗം ഓണ്‍ലൈനായി ചേരാന്‍ അനുമതിയുള്ളത്. ഇതിന് ശേഷവും രോഗഭീഷണി നിലനില്‍ക്കുകയാണെങ്കില്‍ സമയം നീട്ടിനല്‍കിയേക്കും. ഓണ്‍ലൈനായി പൊതുയോഗം ചേരാന്‍ ബുദ്ധിമുട്ടുള്ള സംഘങ്ങള്‍ക്ക് അത് രേഖാമൂലം അറിയിക്കാം. ഇത്തരം സംഘങ്ങള്‍ക്ക് പൊതുയോഗം ചേരുന്നതിനുള്ള കാലാവധി നീട്ടിനല്‍കും.

ഓണ്‍ലൈന്‍ പൊതുയോഗങ്ങള്‍ക്ക് പ്രത്യേക മാര്‍ഗരേഖ പുറത്തിയിറക്കി. പൊതുയോഗത്തിന് 30 ദിവസം മുമ്പേ നോട്ടീസ് നല്‍കണം. സാധാരണ പൊതുയോഗങ്ങള്‍ക്ക് 14ദിവസം മുമ്പേ നോട്ടീസ് നല്‍കിയാല്‍ മതിയാകുമായിരുന്നു. എല്ലാ അംഗങ്ങളെയും ഇ-മെയിലായോ എസ്.എം.എസ്സിലൂടെയും വിവരം അറിയിക്കണം. അജണ്ടയില്‍ ഉള്‍പ്പെടുത്തിയ എല്ലാകാര്യങ്ങളുടെയും ആവശ്യമായ വിവരങ്ങള്‍ പൊതുയോഗ നോട്ടീസിനൊപ്പം അംഗങ്ങള്‍ക്ക് കൈമാറണം.

ഓണ്‍ലൈനായി ചേരുന്ന പൊതുയോഗത്തില്‍ ഭരണസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്താന്‍ പാടില്ല. മറ്റ് അജണ്ടകളില്‍ വോട്ടെടുപ്പ് ആവശ്യമാണെങ്കില്‍ അതിനുള്ള സജീകരണം ബാങ്ക് ഒരുക്കണം. സ്വന്തമായി ഇ-മെയില്‍ ഇല്ലാത്ത അംഗങ്ങള്‍ക്ക് ബാങ്ക് തന്നെ അവരുടെ ഡൊമൈനില്‍ ഇ-മെയില്‍ തയ്യാറാക്കി നല്‍കണം. എല്ലാ അംഗങ്ങളും ഇ-മെയില്‍ രജിസ്‌ട്രേഷന്‍ നടത്തിയെന്ന് ഉറപ്പാക്കണം. ഓണ്‍ലൈന്‍ വഴിയാണ് പൊതുയോഗം ചേരുന്നതെന്ന് പ്രാദേശിക പത്രത്തില്‍ പരസ്യം ചെയ്യണം. പൊതുയോഗത്തില്‍ പങ്കെടുത്തുന്ന അംഗങ്ങള്‍ക്ക് മറുപടി പറയാനുള്ള സാങ്കേതിക സംവിധാനം ഉറപ്പുവരുത്തണം.

അഞ്ചുദിവസമായാണ് പൊതുയോഗം ചേരേണ്ടത്. ആദ്യദിവസം അജണ്ട വെബ് കാസ്റ്റ് ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തില്‍ അംഗങ്ങള്‍ക്ക് ചോദ്യങ്ങളും അന്വേഷണങ്ങളും ഓണ്‍ലൈനായി നല്‍കുന്നതിന് രണ്ടുദിവസം നല്‍കണം. മൂന്നാം ദിവസം ചോദ്യങ്ങള്‍ക്കുള്ള മറുപടി പ്രസിദ്ധീകരിക്കണം. നാല്, അഞ്ച് ദിവസങ്ങളിലായി വോട്ടെടുപ്പ് ഉള്‍പ്പടെയുള്ള മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. പൊതുയോഗത്തിന്റെ നടപടിക്രമങ്ങളെല്ലാം റിക്കാര്‍ഡ് ചെയ്ത് സൂക്ഷിക്കണം. ഓണ്‍ലൈന്‍ പൊതുയോഗത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ബാങ്ക് ചെയര്‍മാനായിരിക്കും. സാങ്കേതിക സംവിധാനത്തിന് പുറത്തുള്ള ഏജന്‍സികളുടെ സാഹയം തേടാമെന്നും ഉത്തരവിലുണ്ട്.

Related posts

ക്രിപ്‌റ്റോ കറന്‍സി മറയാക്കി വ്യാജ ഓഹരി ഇടപാടിന് സഹകരണ സംഘങ്ങളെ വീഴ്ത്താന്‍ തട്ടിപ്പ് സംഘം

Kerala Cooperator

സഹകരണമേഖലയിലെ നിയമനത്തിൽ സാമ്പത്തികസംവരണവും വയസ്സിളവും

Kerala Cooperator

തട്ടിപ്പ് കണ്ടെത്താന്‍ സഹകരണ സംഘങ്ങളില്‍ ഇനി ഫോറന്‍സിക് ഓഡിറ്റ്

Kerala Cooperator
error: Content is protected !!