Kerala Cooperator

ഗോവയിലെ സഹകരണ സംഘങ്ങള്‍ക്ക് നബാര്‍ഡ് വക 20കോടി

  • അധികപണം അനുവദിച്ചത് സംസ്ഥാന ബാങ്കിന്റെ പ്രവര്‍ത്തനം പരിഗണിച്ച്
  • 5.25 ശതമാനം പലിശയ്ക്ക് 20കോടി സഹായം
  • കര്‍ഷകരില്‍ ക്രഡിറ്റ് ഫ്‌ളോ കൂട്ടണമെന്ന് നിര്‍ദ്ദേശം

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് മൂലധനം ലഭ്യമാക്കാന്‍ നബാര്‍ഡ് സഹായം നല്‍കി. 5.25 ശതമാനം പലിശയ്ക്ക് 20കോടി രൂപയാണ് അനുവദിക്കുന്നത്. ഗോവ സംസ്ഥാന സഹകരണ ബാങ്കിന്റെ മികച്ച പ്രവര്‍ത്തനമാണ് 24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നബാര്‍ഡ് റീ ഫിനാന്‍സ് ഗോവന്‍ സംഘങ്ങള്‍ക്ക് ലഭിക്കാന്‍ കാരണം.

കോവിഡ് വ്യാപനം സാമ്പത്തിക ശോഷണത്തിലേക്ക് നയിച്ചിട്ടുണ്ട്. സമൂഹത്തില്‍ സാമ്പത്തിക ഉത്തേജനം സാധ്യമാക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് കൂടുതല്‍ പണം അനുവദിക്കുകയാണ് വേണ്ടതെന്ന് വിലയിരുത്തല്‍ നബാര്‍ഡിനുണ്ട്. എന്നാല്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍ വഴിയാണ് ഇത്തരത്തില്‍ റീഫിനാന്‍സ് നല്‍കുന്നത്. അത് നേടാനുള്ള പ്രവര്‍ത്തന മികവ് സംസ്ഥാന ബാങ്കിനുണ്ടാകണമെന്നാണ് വ്യവസ്ഥ.

‘റീഫിനാന്‍സ് അനുവദിക്കുന്നത് ആത്യന്തികമായി സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന നടപടിയാണെന്നാണ് ഗോവ സംസ്ഥാന സഹകരണ ബാങ്കിന് റീഫിനാന്‍സ് അനുമതി കത്ത് കൈമാറിക്കൊണ്ട് നബാര്‍ഡ് ഗോവ ജനറല്‍ മാനേജര്‍ ഉഷാ രമേശ് പറഞ്ഞു. സംസ്ഥാനത്തെ ‘ക്രഡിറ്റ് ഫ്‌ളോ’ കൂട്ടാന്‍ ഇതുവഴി സംസ്ഥാന ബാങ്കിന് കഴിയുമെന്നും അവര്‍ പറഞ്ഞു. നബാര്‍ഡിന്റെ വായ്പാ കത്ത് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ആനന്ദ് ചോഡങ്കറിന് കൈമാറി.

സംസ്ഥാന ബാങ്കിന്റെ മൂലധന പര്യാപ്തത മെച്ചപ്പെട്ടതാണ് കൂടുതല്‍ റീഫിനാന്‍സ് അനുവദിക്കാന്‍ നബാര്‍ഡ് തയ്യാറാവാന്‍ കാരണം. 2020 ആദ്യ പാദത്തില്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന ഒമ്പത് ശതമാനം മൂലധന പര്യാപ്തത എന്ന വ്യവസ്ഥ ബാങ്ക് പാലിച്ചു. 2020 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ ജിഎസ്.സി.ബി. 40.2 കോടി രൂപയുടെ അറ്റാദായം നേടി, തുടര്‍ന്ന് 2020 ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ 12.7 കോടി രൂപയുടെ ലാഭം. കഴിഞ്ഞ കുമിഞ്ഞുകൂടിയ നഷ്ടങ്ങള്‍ തുടച്ചുമാറ്റിയ ശേഷം, ബാങ്കിന്റെ അറ്റ ലാഭം നിലവില്‍ 2.7 കോടി രൂപയാണ്.

Related posts

കേന്ദ്ര നീക്കം കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനെന്ന് വി.ഡി സതീശന്‍.

Kerala Cooperator

‘നാടുനല്‍കുന്ന വിശ്വാസമാണ് സഹകരണ പ്രസ്ഥാനത്തിന്റെ സംരക്ഷണം’  

Kerala Cooperator

സഹകരണ ശക്തി തെളിയിച്ച് കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം

Kerala Cooperator
error: Content is protected !!