Kerala Cooperator

അര്‍ബന്‍ നിധി തട്ടിപ്പ് 150 കോടിക്ക് മുകളില്‍; അന്വേഷണസംഘം വിപുലീകരിക്കും

ര്‍ബന്‍ നിധി തട്ടിപ്പിന്റെ വ്യാപ്തി 150 കോടിക്ക് മുകളിലേക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ അന്വേഷണസംഘം വിപുലീകരിക്കാന്‍ തീരുമാനം. സാമ്പത്തിക കുറ്റാന്വേഷണത്തില്‍ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സംഘം വിപുലീകരിക്കുക.

ഇതിനിടെ അറസ്റ്റിലായ പ്രതികള്‍ക്ക് പുറമേ കമ്പനിയുടെ എ.ജി.എം., ജനറല്‍ മാനേജര്‍, ബിസിനസ് മാനേജര്‍ തുടങ്ങി ആറുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഒന്നും മൂന്നും അഞ്ചും പ്രതികളായ തൃശ്ശൂര്‍ വരവൂരിലെ കുന്നത്ത് പീടികയില്‍ കെ.എം. ഗഫൂര്‍ (46), മലപ്പുറം ചങ്ങരംകുളം മേലോട് ഷൗക്കത്തലി (43), തോട്ടട വട്ടക്കുളത്തെ നിഷാനിവാസില്‍ സി.വി. ജീന (44) എന്നിവര്‍ അറസ്റ്റിലാണ്.

ഒളിവില്‍ കഴിയുന്ന രണ്ടാം പ്രതി ആന്റണി, സഹോദരന്‍ സന്റോ പുത്തൂര്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിരുന്നു. ഒരുകോടി രൂപ അര്‍ബന്‍ നിധിയില്‍ നിക്ഷേപിച്ച ഒരു സ്ത്രീ ചൊവ്വാഴ്ച പരാതിയുമായി ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തി. ഭര്‍ത്താവ് മരിച്ചപ്പോള്‍ ലഭിച്ച ആനുകൂല്യമാണ് അര്‍ബന്‍ നിധിയില്‍ നിക്ഷേപിച്ചതെന്ന് പരാതിയില്‍ പറയുന്നു.

Related posts

ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ഇടപാടിന് കാര്‍ഡിന് പകരം ടോക്കണ്‍ രീതി

Kerala Cooperator

ഇനി ആന്‍ഡ്രോയിഡ് ഫോണ്‍ വേണ്ട; പണം കൈമാറാന്‍ ‘123 പേ’

Kerala Cooperator
error: Content is protected !!