Kerala Cooperator

സഹകരണ നിക്ഷേപത്തിന് ഗ്യാരന്റി 5 ലക്ഷമാക്കി ഉയര്‍ത്തി

ഹകരണ സംഘങ്ങളുടെ നിക്ഷേപത്തിന്റെ ഗ്യാരന്റി പരിധി ഉയര്‍ത്തി. രണ്ടുലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. സഹകരണ മന്ത്രി വി.എന്‍.വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് കേരള കോഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരന്റി ബോര്‍ഡിന്റെ യോഗത്തിലാണ് തീരുമാനം. ഇതിനസരിച്ച് ചട്ടത്തില്‍ ഭേദഗതി വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ തീരുമാനം പ്രാബല്യത്തില്‍ വരും.

സഹകരണ സംഘങ്ങളിലെയും പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് കേന്ദ്ര നിക്ഷേപ ഗ്യാരന്റി കോര്‍പ്പറേഷന്റെ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് പത്രപരസ്യം നല്‍കിയിരുന്നു. ഇത് തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യമാണെന്ന് അന്ന് തന്നെ സഹകരണ മന്ത്രിയും സഹകാരികളും പരസ്യമായ പറയുകയും, അക്കാര്യം റിസര്‍വ് ബാങ്കിനെ കത്തിലൂടെ സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര നിക്ഷേപ ഗ്യാരന്റി കോര്‍പ്പറേഷന്റെ സുരക്ഷയുള്ളത്. സഹകരണ സംഘങ്ങള്‍ സംസ്ഥാന നിയമത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ഇതിന് സുരക്ഷ നല്‍കുന്നത് സഹകരണ നിക്ഷേപ ഗ്യാരന്റി ബോര്‍ഡാണ്.

എന്നാല്‍, സഹകരണ നിക്ഷേപത്തിനുള്ള ഗ്യാരന്റി ഉയര്‍ത്തണമെന്ന ആവശ്യം ഈ ഘട്ടത്തില്‍ ചര്‍ച്ചയായി. കേന്ദ്ര ഗ്യാരന്റി കോര്‍പ്പറേഷന്‍ വാണിജ്യ ബാങ്കുകളിലെ നിക്ഷേപത്തിന് അഞ്ചുലക്ഷം രൂപവരെ നല്‍കുന്നുണ്ട്. ഇതേ നിരക്കില്‍ സഹകരണ നിക്ഷേപ ഗ്യാരന്റി ബോര്‍ഡും പരിരക്ഷ ഉയര്‍ത്തണമെന്നായിരുന്നു ആവശ്യം. അതാണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.

സഹകരണ സംഘം അതിന്റെ പ്രവര്‍ത്തനം നിയമപരമായ അവസാനിപ്പിക്കുമ്പോഴാണ് ഗ്യാരന്റി ബോര്‍ഡിന്റെ സഹായം ലഭിക്കുക. ഇതിന് മാറ്റം വരുത്തണമെന്ന ആവശ്യവും സഹകാരികള്‍ ഉയര്‍ത്തിയിരുന്നു. കേന്ദ്ര ഗ്യാരന്റി കോര്‍പ്പറേഷന്റെ മാതൃക ഇതിലും സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. നിക്ഷേപം തിരികെ നല്‍കാനാകാത്ത സ്ഥിതി ബാങ്കിനുണ്ടായ 5 ലക്ഷം വരെയുള്ളതുക ഗ്യാരന്റി

കോര്‍പ്പറേഷന്‍ 60 ദിവസത്തിനുള്ളില്‍ നല്‍കുമെന്നതാണ് കേന്ദ്ര വ്യവസ്ഥ. ഇത് സംസ്ഥാനത്തെ സഹകരണ നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് സ്വീകരിച്ചിട്ടില്ലെന്നാണ് സൂചന. ഇത് സഹകരണ സംഘങ്ങള്‍ക്ക്, ആ സംഘങ്ങളിലെ നിക്ഷേപകര്‍ക്കും ഒരു തിരിച്ചടിയാണ്.

Related posts

സൂപ്പര്‍ ഹിറ്റായി സഹകരണ എക്‌സ്‌പോ സ്റ്റാറ്റസ് വീഡിയോ; ഡൗണ്‍ലോഡ് ചെയ്യാം

Kerala Cooperator

സഹകരണ സംഘങ്ങള്‍ക്ക് മെഡിക്കല്‍കോളേജ് തുടങ്ങാന്‍ അനുമതി നല്‍കുന്നു

Kerala Cooperator

ഒരുശതമാനം പലിശയ്ക്ക് വായ്പ; പ്രാഥമിക സംഘങ്ങളെ സംരംഭകരാക്കാന്‍ ജില്ലാബാങ്കിന്റെ മാതൃകാപരീക്ഷണം

Kerala Cooperator
error: Content is protected !!