Kerala Cooperator

കളക്ഷന്‍ ഏജന്റുമാര്‍ സഹകരണ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍നിന്ന് പുറത്ത്

മെഡിസെപ് മാതൃകയില്‍ സഹകരണ ജീവനക്കാര്‍ക്ക് നടപ്പാക്കാനുദ്ദേശിക്കുന്ന ആരോഗ്യ പദ്ധതിയില്‍ നിക്ഷേപ-വായ്പ പിരിവുകാരെ ഉള്‍പ്പെടുത്തില്ല. ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും സഹായങ്ങളും കളക്ഷന്‍ ഏജന്റുമാര്‍ക്ക് ബാധകമാക്കാനാകില്ലെന്ന നിലപാടാണ് സഹകരണ വകുപ്പിനുള്ളത്. പദ്ധതിയുടെ രൂപരേഖ ഇതുവരെ തയ്യാറാക്കിയിട്ടില്ല. അതിനാല്‍, ഇപ്പോള്‍ ആരൊക്കെ പദ്ധതിയുടെ ഭാഗമാകുമെന്നത് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനയുമായി പോലും സഹകരണ വകുപ്പ് ചര്‍ച്ച നടത്തില്ല.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കുന്ന പദ്ധതിയാണ് മെഡി സെപ്. 500 രൂപയാണ് ഒരു ജീവനക്കാരനില്‍നിന്ന് പ്രീമിയമായി ഈടാക്കുന്നത്. മെഡിസെപ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ ഇത് സഹകരണ ജീവനക്കാര്‍ക്കും ബാധകമാക്കിയിരുന്നു. എന്നാല്‍, പിന്നീട് സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഇതില്‍നിന്ന് ഒഴിവാക്കി.

സഹകരണ ജീവനക്കാര്‍ക്കും മെഡിസെപ് ബാധകമാക്കണമെന്ന വിവിധ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹകരണ മേഖലയ്ക്ക് വേണ്ടി മെഡിസെപ് മാതൃകയില്‍ പ്രത്യേക ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിയ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പദ്ധതിക്ക് രൂപരേഖ തയ്യാറാക്കി വരികയാണ്.

ഇതിനിടയിലാണ് കളക്ഷന്‍ ഏജന്റുമാര്‍ക്ക് ഇന്‍ഷൂറന്‍സ് അടക്കമുള്ള സഹായം ലഭ്യമാക്കണമെന്ന ആവശ്യം നിയമസഭയിലടക്കം ഉന്നയിക്കപ്പെട്ടത്. ഇത് പരിഗണിക്കാനാകില്ലെന്ന മറുപടിയാണ് മന്ത്രി വി.എന്‍.വാസവന്‍ നല്‍കിയത്. സഹകരണ സംഘങ്ങളിലെ മറ്റ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന ലോണ്‍, ഇന്‍ഷൂറന്‍സ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും കളക്ഷന്‍ ഏജന്റുമാര്‍ക്ക് ലഭ്യമാക്കുന്ന വിഷയം ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് അദ്ദേഹം അറിയിച്ചു.

Related posts

കേരളബാങ്ക് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തത് 81 ഒഴിവുകള്‍ മാത്രം

Kerala Cooperator

കാലിത്തീറ്റവില കുതിക്കുന്നു നട്ടെല്ലൊടിഞ്ഞ് ക്ഷീരകര്‍ഷകര്‍

Kerala Cooperator

ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാതെ കേരളബാങ്ക്; ഒരുവിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

Kerala Cooperator
error: Content is protected !!