Kerala Cooperator

കേരളബാങ്ക് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തത് 81 ഒഴിവുകള്‍ മാത്രം

കേരളബാങ്കിലെ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതും കാത്തിരിക്കുന്നത് ആയിരകണക്കിന് ഉദ്യോഗാര്‍ത്ഥികളാണ്. ഒട്ടേറെ പരീക്ഷ പരിശീലന കേന്ദ്രങ്ങള്‍ ഇതിനായി പ്രത്യേകം കോച്ചിങ് ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. ഉയര്‍ന്ന നിരക്കിലുള്ള ഫീസാണ് ഇതിനായി ഈടാക്കുന്നത്. ഇത് നല്‍കി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടയിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള കേരളബാങ്കിന്റെ നടപടി നീളുകയാണ്. ഇക്കാലമത്രയും കോച്ചിങ് സെന്ററുകള്‍ക്ക് ഫീസ് നല്‍കേണ്ട അവസ്ഥയിലാണ് ഉദ്യോഗാര്‍ത്ഥികള്‍.
കേരളബാങ്ക് ഇതിനകം 81 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിലേറെയും ടെക്‌നിക്കല്‍ തസ്തികയിലേക്കുള്ളവയാണ്. പ്രൊജക്ട് സ്‌പെഷലിസ്റ്റ്, പ്രയോറിറ്റി സെക്ടര്‍ ഓഫീസര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍(ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍(സിവില്‍), അസിസ്റ്റന്റ് മാനേജര്‍, ഐ.ടി. ഓഫീസര്‍ എന്നീ തസ്തികകളിലുള്ള ഒഴിവുകളാണ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ പ്രയോറിറ്റി സെക്ടര്‍ ഓഫീസറുടെ 15 ഒഴിവുകളും അസിസ്റ്റന്റ് മാനേജറുടെ 62 ഒഴിവുകളുമാണുള്ളത്. ബാക്കി തസ്തികകളിലേക്ക് ഓരോ ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഈ ഒഴിവുകളിലേക്കുള്ള പരീക്ഷ നടത്തുന്നതിനുള്ള നടപടിയും പി.എസ്.സി. തുടങ്ങിയിട്ടില്ല. കേരളബാങ്ക് നിയമനം സംബന്ധിച്ച് കേസ് നിലവിലുള്ളതിനാല്‍ അതില്‍ തീര്‍പ്പുണ്ടാകട്ടെയെന്ന നിലപാടാണ് പി.എസ്.സി.ക്കുള്ളത്. അതേസമയം, സംവരണ തസ്തികയിലേക്ക് നേരത്തെ നികത്താന്‍ ബാക്കിയുള്ള ഒഴിവുകളിലേക്ക് ഉടനെ വിജ്ഞാപനം ഇറങ്ങിയേക്കും. സംസ്ഥാന-ജില്ലാബാങ്കുകളിലെ സംവരണ ഒഴിവ് ആവശ്യത്തിന് ഉദ്യോഗാര്‍ത്ഥികളില്ലാത്തതിനാല്‍ നികത്താനായിരുന്നില്ല. ഈ ഒഴിവ് നികത്താനാണ് പ്രത്യേകമായി വിജ്ഞാപനം ഇറക്കുന്നത്.

Related posts

സംഘങ്ങളുടെ നിക്ഷേപത്തിനുള്ള പലിശയ്ക്ക് കേരളബാങ്ക് നികുതി ഈടാക്കും

Kerala Cooperator

ആലങ്ങാടന്‍ ശര്‍ക്കരയുണ്ടാക്കാന്‍ സംഘങ്ങളുണ്ടോ? വാങ്ങാന്‍ കോഓപ് മാര്‍ട്ട് റഡി

Kerala Cooperator

കേന്ദ്ര ‘അപ്പക്‌സ് ബോഡി’യില്‍ അംഗങ്ങളായില്ലെങ്കില്‍ സഹകരണ ബാങ്കുകളില്‍ ആർ.ബി.ഐ. നടപടി വരും

Kerala Cooperator
error: Content is protected !!