Kerala Cooperator

വാണിയംകുളം സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് ഏഴുലക്ഷം തട്ടി

ഹാള്‍മാര്‍ക്ക് മുദ്ര പതിപ്പിച്ച മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘം രംഗത്ത്. പാലക്കാട് ജില്ലയിലാണ് ഇത് സംബന്ധിച്ചുള്ള കേസ് റിപ്പോര്‍ട്ട് ചെയ്തത്. സ്വര്‍ണമല്ലെന്ന് പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധത്തിലാണ് മുക്കുപണ്ടം തയ്യാറാക്കിയിട്ടുള്ളത്.  ഇത്തരത്തിലുള്ള സ്വര്‍ണം പണയപ്പെടുത്തി വാണിയംകുളം സര്‍വീസ് സഹകരണബാങ്കില്‍ നിന്ന്  ഏഴുലക്ഷംരൂപ തട്ടിയതായാണ് പരാതി.
മാസങ്ങള്‍ക്കുമുമ്പ് പണയംവെച്ച് സ്വര്‍ണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് ബാങ്ക് കണ്ടെത്തിയത്. രണ്ട് സ്ത്രീകളുടെ പേരിലാണ് സ്വര്‍ണം പണയംവെച്ചിരിക്കുന്നത്. ബാങ്കിന് പണംനല്‍കി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും ബാങ്കധികൃതര്‍ ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കി. പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും ബാങ്കധികൃതര്‍ ആവശ്യപ്പെട്ടാല്‍ കേസെടുക്കുമെന്നാണ് പോലീസ് വിശദീകരിക്കുന്നത്.

വാണിയംകുളം എടക്കോട് സ്വദേശികളായ രണ്ട് സ്ത്രീകളാണ് മുക്കുപണ്ടം പണയംവെച്ച് ഏഴുലക്ഷംരൂപ തട്ടിയത്. സ്വര്‍ണമാണെന്ന് വിശ്വസിപ്പിക്കാവുന്ന ഹാള്‍മാര്‍ക്കുള്‍പ്പെടെ പതിപ്പിച്ച മുക്കുപണ്ടമാണ് ബാങ്കില്‍ നല്‍കിയതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇത്തരത്തില്‍ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് പണംതട്ടുന്ന സംഘമാണോ ഇതിനുപിന്നിലെന്നും സംശയിക്കുന്നുണ്ട്. വലിയ തുകയായതിനാല്‍ പണം തിരിച്ചുപിടിക്കാനുള്ള ശ്രമവും ബാങ്കിന്റെ ഭാഗത്തുനിന്നും സ്വീകരിക്കുന്നുണ്ട്. വന്‍തുകയായതിനാല്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Related posts

മില്‍മയ്‌ക്കെതിരെ നിയമപോരാട്ടം നടത്തിയ സ്വകാര്യ ഡയറി കമ്പനിക്ക് സര്‍ക്കാരിന്റെ പിന്തുണ

Kerala Cooperator

സഹകരണ യോഗ്യത മാറ്റും; പുതിയൊരു ഡിപ്ലോമ കോഴ്‌സ് കൂടി തുടങ്ങുന്നു

ഓണത്തിന് ശര്‍ക്കരവരട്ടിയും ചിപ്‌സുമെത്തും ഹില്‍വാല്യു ബ്രാന്‍ഡില്‍

Kerala Cooperator
error: Content is protected !!