Kerala Cooperator

ജി-പേയ്ക്ക് പകരം സി-പേ; സഹകരണബാങ്കുകള്‍ക്കായി യു.പി.ഐ. സംവിധാനം വരുന്നു

ഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് യു.പി.ഐ. സംവിധാനമുപയോഗിച്ച് പണമിടപാട് നടത്താന്‍ സി-പേ സംവിധാനം വരുന്നു. പുതിയ തലമുറയെ സഹകരണ ബാങ്കുകളിലേക്ക് ആകര്‍ഷിക്കാനും ഇടപാടുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കാനുമായി ദിനേശ് ഐ.ടി. വിഭാഗമാണ് പുതിയ ഡിജിറ്റല്‍ സംവിധാനം വികസിപ്പിച്ചത്.

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പ്ലേസ്റ്റോറില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. സംസ്ഥാനത്ത് ആദ്യമായാണ് ഈ സംവിധാനം നിലവില്‍വരുന്നത്. രാജ്യത്ത് എവിടെനിന്നും സി-പേ ഉപയോഗിച്ച് ഇടപാട് നടത്താം. റിസര്‍വ് ബാങ്കിന്റെ യു.പി.ഐ. (യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്) ഉപയോഗിച്ചാണ് സി-പേ ഇടപാടുകളും നടക്കുക.

സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ കൈകാര്യംചെയ്യാന്‍ പറ്റുന്ന രീതിയിലാണ് സി-പേയുടെ ആപ്പ് സംവിധാനം ചെയ്തിട്ടുള്ളത്. വ്യക്തികള്‍ തമ്മിലും സ്ഥാപനങ്ങള്‍ തമ്മിലും വേഗത്തില്‍ ഇടപാട് നടത്താം. വൈദ്യുതി, വെള്ളം, ഗ്യാസ്, ഫോണ്‍ എന്നിവയുടെ ബില്ലുകളും അടയ്ക്കാം.

ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് പണമടയ്ക്കാനും സാധിക്കുമെന്ന് ദിനേശ് ചെയര്‍മാന്‍ പറഞ്ഞു. ദിനേശ് സെക്രട്ടറി എം.എം.കിഷോര്‍കുമാര്‍, ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ടോമി ജോണ്‍, പ്രോജക്ട് മാനേജര്‍ പി.എം.മധു, മാര്‍ക്കറ്റിങ് മാനേജര്‍ എം.എന്‍.പ്രജിത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Related posts

യുവാക്കളുടെ ആദ്യ സഹകരണ സംഘം കോട്ടയത്ത് പിറന്നു

Kerala Cooperator

കരുവന്നൂർ കൺസോർഷ്യത്തിലേക്ക് പണംനൽകരുതെന്ന് ആർ.ബി.ഐ.

Kerala Cooperator

ഈ ചോദ്യം കേട്ടോ- ‘സഹകരണ ജീവനക്കാരുടെ ശമ്പളം എന്തിന് കൂട്ടണം’

Kerala Cooperator
error: Content is protected !!