Kerala Cooperator

കാലിത്തീറ്റവില പിടിച്ചുനിര്‍ത്താന്‍ ചോളക്കൃഷിയുമായി ക്ഷീരസംഘം

ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ സഹകരണ സംഘങ്ങള്‍ പലവഴി തേടുകയാണ്. പാലിന് വിലകൂട്ടിയിട്ടും കര്‍ഷകന് സഹായകമാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലിത്തീറ്റവിലവര്‍ധനവാണ് പ്രധാന പ്രശ്‌നം. ഇത് പിടിച്ചുനിര്‍ത്താന്‍ പുല്പള്ളി ക്ഷീരസംഘം ചോളക്കൃഷി തുടങ്ങി. സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി വെള്ളിലാംതടത്തില്‍ മത്തായിയുടെ കൃഷിയിടത്തില്‍ വിത്ത് നട്ട് ഉദ്ഘാടനംചെയ്തു. ക്ഷീരസംഘത്തില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ പഞ്ചായത്തിന്റെ വിവിധയിടങ്ങളിലായി അഞ്ച് ഏക്കറിലാണ് ആദ്യഘട്ടത്തില്‍ കൃഷിചെയ്യുന്നത്.

കാലിത്തീറ്റവില അനിയന്ത്രിതമായി കുതിച്ചുയര്‍ന്നപ്പോഴാണ് ഇത്തരത്തില്‍ ഒരു ആശയത്തിന് പുല്പള്ളി ക്ഷീരസംഘവും പൊതുമേഖലാസ്ഥാപനമായ കേരളാഫീഡ്‌സും മുന്‍കൈയെടുത്തത്. കാലിത്തീറ്റയില്‍ ചേര്‍ക്കുന്ന പ്രധാന അസംസ്‌കൃതവസ്തുവായ ചോളം വാങ്ങുന്നതിന് സാധാരണയായി കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇവിടങ്ങളില്‍ ചോളത്തിന് ഉയര്‍ന്ന വിലയാണിപ്പോള്‍.

വിപണി വില പിടിച്ചുനിര്‍ത്താന്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യണമെന്ന ദൃഢനിശ്ചയമാണ് ഇത്തരത്തില്‍ പുതിയ കാല്‍വെപ്പിന് പ്രേരിപ്പിച്ചതെന്ന് സംഘം സെക്രട്ടറി എം.ആര്‍. ലതിക പറഞ്ഞു. നിലവില്‍ ജില്ലയിലെ ഏക കിടാരി പാര്‍ക്ക് വഴി 250-ഓളം പശുക്കളെ വില്‍പ്പന നടത്താനും സംഘത്തിന് സാധിച്ചിട്ടുണ്ട്.

Related posts

       ജെ.ഡി.സി കോഴ്‌സ് അപേക്ഷ ക്ഷണിച്ചു.

Kerala Cooperator

നിത്യോപയോഗ സാധനങ്ങൾക്ക് 30 ശതമാനം വില കുറവുമായി  കൺസ്യൂമർ ഫെഡ് സഹകരണ വിപണി 

Kerala Cooperator

കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം  മുഹറം വിപണി 11ന് തുടങ്ങും; 13 ഇനങ്ങള്‍ക്ക് സബ്‌സിഡി

Kerala Cooperator
error: Content is protected !!