Kerala Cooperator

സഹകരണ സംഘങ്ങള്‍ക്ക് മുഴുവന്‍ പണവും നല്‍കി കയര്‍ഫെഡ്

കയര്‍ സഹകരണ സംഘങ്ങളില്‍ നിന്നും സംഭരിച്ച കയറിന്റെ വില കയര്‍ഫെഡ് കുടിശ്ശികയില്ലാതെ പൂര്‍ണമായും വിതരണം ചെയ്തതായി പ്രസിഡന്റ് അഡ്വ.എന്‍.സായികുമാര്‍ അറിയിച്ചു. കയര്‍ഫെഡില്‍ മാര്‍ച്ച് വരെ കയര്‍ ഇറക്കിയ സംഘങ്ങള്‍ക്കാണ് കയറിന്റെ വില പൂര്‍ണമായും വിതരണം ചെയ്തത്. 201516 ല്‍ 77,000 ക്വിന്റലായിരുന്നു കയര്‍ സംഭരണം. സര്‍ക്കാര്‍ നടപ്പിലാക്കിയ രണ്ടാം കയര്‍ പുന:സംഘടനാ പദ്ധതിയുടെ ഫലമായി സംസ്ഥാനത്തെ കയര്‍ ഉത്പ്പാദനം ഓരോ വര്‍ഷവും ക്രമാനുഗതമായി വര്‍ദ്ധിച്ചു. കയര്‍ സംഭരണം ഇന്ന് മൂന്നു ലക്ഷം ക്വിന്റലില്‍ എത്തി. ഓരോവര്‍ഷവും കയര്‍ ഉത്പ്പാദനത്തില്‍ 30 ശതമാനം വീതം വളര്‍ച്ചയുണ്ടായി.

കയര്‍ വില കുടിശ്ശികയില്ലാതെ നല്‍കുന്നതുവഴി മേഖലയില്‍ ഉത്പ്പാദനവും ഉത്പ്പാദന വര്‍ദ്ധനവും തടസമില്ലാതെ നടന്നു. കയര്‍പിരി മേഖലയിലെ തൊഴിലാളികളുടെ എണ്ണത്തിലും തൊഴില്‍ദിനങ്ങളിലും വര്‍ദ്ധനവുണ്ടായി. സംഭരിക്കുന്ന കയറിന്റെ ഭൂരിഭാഗവും കയര്‍ ഭൂവസ്ത്രം ഉള്‍പ്പെടെയുള്ള കയര്‍ ഉത്പ്പന്നങ്ങളാക്കി മാറ്റിയാണ് വിപണനം ചെയ്യുന്നത്. അതുവഴി ഉത്പ്പന്നമേഖയിലെ തൊഴിലാളികളുടെ തൊഴില്‍ദിനങ്ങളിലും ഗണ്യമായ വര്‍ദ്ധനവുണ്ടായി.

സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയും ധനകാര്യ,കയര്‍വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് നല്‍കിയ സഹായസഹകരണങ്ങളും കൊണ്ടാണ് കയര്‍ഫെഡിന് ഈ നേട്ടങ്ങള്‍ കൈവരിക്കാനായത്.- അഡ്വ.എന്‍.സായികുമാര്‍, കയര്‍ഫെഡ് പ്രസിഡന്റ്

 

Related posts

സഹകരണ നിക്ഷേപ യജ്ഞം : നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധന, ലക്ഷ്യം വച്ചത് 6000 കോടി, ലഭിച്ചത് 7253 കോടി

Kerala Cooperator

സാമ്പത്തിക ക്രമക്കേട് നടത്തിയ എസ്.സി.-എസ്.ടി. ഫെഡറേഷന്‍ എം.ഡി.യെ നീക്കി

Kerala Cooperator

സഹകരണ സംഘങ്ങൾക്ക് സംരംഭം തുടങ്ങാൻ 5 കോടി രൂപ വരെ നബാർഡ് സഹായം

Kerala Cooperator
error: Content is protected !!