Kerala Cooperator

‘ബാങ്ക്’ മാറ്റേണ്ടിവരും; പക്ഷേ, ആര്‍.ബി.ഐ. ഒന്നും പറഞ്ഞിട്ടില്ല

ബാങ്കിങ് റഗുലേഷന്‍സ് നിയമത്തിലെ ഭേദഗതി കേരളത്തിലെ സഹകരണ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ‘ബാങ്ക്’ എന്ന് ചേര്‍ക്കുന്നത് ഒഴിവാക്കേണ്ടിവരും. എന്നാല്‍, ഇക്കാര്യം ഇതുവരെ റിസര്‍വ് ബാങ്ക് രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.

2020 ലെ ബാങ്കിങ് റഗുലേഷന്‍ (ഭേദഗതി) നിയമത്തിലെ മൂന്നാം വകുപ്പ് അനുസരിച്ച് പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘവും കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും അവരുടെ പേരിന്റെ ഭാഗമായോ, ബിസിനസിന്റെ ഭാഗമായോ ‘ബാങ്ക്, ബാങ്കിങ്, ബാങ്കര്‍’ എന്നീ പദങ്ങള്‍ ഉപയോഗിച്ചാല്‍ ഈ നിയമം ബാധകമാകും. ചെക്കുകള്‍ ഉപയോഗിച്ചാലും നിയമം ബാധകമാകുമെന്ന് ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ബാങ്ക്- എന്ന പേര് മാറുന്നത് സഹകരണ സംഘങ്ങളുടെ ഇമേജിനെ ബാധിക്കുന്നതാണ്. സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം കേവലം അവയുടെ അംഗങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല. സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ വിതരണം, കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കണ്‍സോര്‍ഷ്യം, നീതി മെഡിക്കല്‍ സ്‌റ്റോര്‍, നീതി ലാബ്, ആംബുലന്‍സ് സര്‍വീസ്, ഡയാലിസിസ് സെന്റര്‍, നാളീകേര സംസ്‌കരണ യൂണിറ്റുകള്‍, വിവിധ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ യൂണിറ്റ്, ഉത്സവകാല ചന്തകള്‍ എന്നിങ്ങനെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നവയാണ്.

സാമൂഹ്യ സാമ്പത്തിക രംഗത്ത് പകരം വെക്കാനില്ലാത്ത സ്ഥാപനങ്ങളാണ് സര്‍വീസ് സഹകരണ ബാങ്കുകള്‍. ദീര്‍ഘകാല കാര്‍ഷിക വായ്പ രംഗത്ത് മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍. ബി.ആര്‍. ആക്ടിന്റെ പരിധിയില്‍ വന്നാല്‍ ഇവയുടെ പ്രവര്‍ത്തനം ബാങ്കിങ് മേഖലയില്‍ മാത്രം ഒതുങ്ങേണ്ടിവരും. അതേസമയം, പേരില്‍നിന്ന് ‘ബാങ്ക്’ എന്ന പദം ഒഴിവാക്കിയാല്‍ ജനങ്ങള്‍ക്കിടയില്‍ ഈ സ്ഥാപനങ്ങളുടെ ഇമേജിനെ ബാധിക്കാനിടയുണ്ട്. അത് അവയുടെ ബിസിനസ്സിനെയും ബാധിച്ചേക്കാം- മന്ത്രി പറഞ്ഞു.

Related posts

ജെ.ഡി.സി. ഓണ്‍ലൈന്‍ അപേക്ഷ അവസാന തിയ്യതി 30

Kerala Cooperator

അവകാശ പോരാട്ടത്തിന് മുന്നിട്ടിറങ്ങി സഹകരണ ജീവനക്കാര്‍

Kerala Cooperator

എസ്.യു.രാജീവ് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്  ചെയര്‍മാന്‍

Kerala Cooperator
error: Content is protected !!