Kerala Cooperator

സഹകരണ സംഘങ്ങള്‍ക്കും ഇനി ഒറ്റക്ലിക്കില്‍ സംരംഭം തുടങ്ങാം; ഒപ്പം 2500 കോടിയും

കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഇനി ‘ഒറ്റക്ലിക്കില്‍’ അനുമതി കിട്ടും. സംരംഭം തുടങ്ങല്‍ എളുപ്പമാക്കല്‍ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) പരിഷ്‌കാരത്തിന്റെ ഭാഗമായാണിത്. ഓണ്‍ലൈനായി അപേക്ഷ നല്‍കി, എല്ലാ നടപടി ക്രമങ്ങളും ഓണ്‍ലൈനായി പൂര്‍ത്തിയാക്കി, ഓണ്‍ലൈനില്‍നിന്ന് അനുമതി പത്രം പ്രിന്റ് ചെയ്‌തെടുക്കുകയും ചെയ്യാവുന്ന ഘട്ടത്തിലേക്ക് കേരളം മാറി. ഇത് നിലവില്‍ വരുത്തിക്കൊണ്ട് ഉടന്‍ ഉത്തരവിറങ്ങും. ഈ നേട്ടം കൈവരിച്ചതിനാല്‍ രണ്ടുശതമാനം അധിക വായ്പയെടുക്കാനുള്ള അനുമതി കേന്ദ്രം നല്‍കും. 2500 കോടിരൂപയാണ് ഇതിലൂടെ കേരളത്തിന് അധികമായി ലഭിക്കുന്നത്.
കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് സംസ്ഥാനങ്ങളുടെ വായ്പ പരിധി കൂട്ടാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.

ഉപാധികളോടെയായിരുന്നു അനുമതി. ഇതില്‍ ഒന്നായിരുന്നു ഈസ് ഓഫ് ഡൂയിങ് മേഖലയില്‍ നടപ്പാക്കുന്ന പരിഷ്‌കാരം. 21 വകുപ്പുകളിലായി 182 പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് വ്യവസായ വകുപ്പ് ഇത് പൂര്‍ത്തിയാക്കിയത്. അതിന്റെ വിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇത് പരിശോധിച്ചാണ് കേന്ദ്രസര്‍ക്കാരിന് കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍സ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് കേന്ദ്ര ധനമന്ത്രാലയത്തിന് കേരളത്തിന് അനുകൂലമായ ശുപാര്‍ശ നല്‍കിയത്.

കേരളത്തിന് പുറമെ ഏഴ് സംസ്ഥാനങ്ങള്‍ കൂടി ഈ നിബന്ധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും അധികവായ്പ എടുക്കാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.വ്യവസായ സംരംഭങ്ങളുടെ പശ്ചാത്തല പരിശോധനയില്‍ കേരളത്തിന്റെ റാങ്ക് ഉയരാനും ഇത് കാരണമാകും. കഴിഞ്ഞവര്‍ഷം 28-ാം സ്ഥാനത്തായിരുന്നു കേരളം. ഇത്തവണ ആദ്യ പത്ത് റാങ്കിലേക്ക് കേരളമെത്തുമെന്നാണ് പ്രതീക്ഷ.

സഹകരണ സംഘങ്ങള്‍ക്ക് സംരംഭം തുടങ്ങാനുള്ള അനുമതിയും ഇനിമുതല്‍ വേഗത്തിലാകും. സുഭിക്ഷ കേരളം പദ്ധതിയുടെ വിപുലീകരണത്തോടെ ഭക്ഷ്യസംസ്‌കരണ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന് രണ്ടാഴ്ചയ്ക്കുള്ളില്‍ അനുമതി കിട്ടുന്ന വിധത്തിലാണ് ഓണ്‍ലൈന്‍ സംവിധാനമൊരുങ്ങുന്നത്.

Related posts

അഥീല മാറി; അലക്‌സ് വര്‍ഗീസ് പുതിയ സഹകരണ സംഘം രജിസ്ട്രാര്‍

Kerala Cooperator

സഹകരണ വകുപ്പ് പറയുന്നു; ഒന്നാമതാണ് എൻ.എം.സി.സി.

Kerala Cooperator

മില്‍മ ഉറച്ചുപറഞ്ഞു സ്വകാര്യ പാലിന് കൂട്ടില്ല; കോംപറ്റീഷന്‍ കമ്മീഷന്‍ അത് അംഗീകരിച്ചു

Kerala Cooperator
error: Content is protected !!