Kerala Cooperator

സപ്ലൈക്കോ നെല്ല് സംഭരണം തുടങ്ങി; കൊയ്ത്തിന് വേഗം കൂടി

നെന്മാറ, അയിലൂര്‍, കയ്പഞ്ചേരി പാടശേഖരങ്ങളില്‍ കൊയ്ത്തിനൊപ്പം സപ്ലൈകോ നെല്ല് സംഭരണത്തിനും തുടക്കമായി. വ്യാപകമായി സംഭരണം അടുത്ത ദിവസങ്ങളില്‍ തുടങ്ങും. നെന്മാറയില്‍ പത്തു പാടശേഖര സമിതികളിലും അയിലൂരില്‍ മൂന്നു പാടശേഖരങ്ങളിലുമാണ് നെല്ല് സംഭരണം തുടങ്ങിയത്.

നെന്മാറയിലെ വല്ലങ്ങി, വിത്തനശ്ശേരി, മാട്ടായി, കോതശേരി, അകമ്പാടം, ചന്ദലൂര്‍, അയിനംപ്പാടം, തേവര്‍മണി, ചേരുംകാട്, കല്ലങ്കോട് സമിതികളിലും അയിലൂര്‍ അടിപ്പെരണ്ട, അരിയക്കോട്, തോടുകാട് സമിതികളിലുമാണ് സംഭരണത്തിന് തുടക്കമായത്. നാമമാത്ര കര്‍ഷകര്‍ക്കേ ഉണക്കി സൂക്ഷിയ്ക്കുന്നതിനുള്ള സൗകര്യങ്ങമുള്ള കളപ്പുരയുള്ളൂ. ചെറുകിട കര്‍ഷകര്‍ കൊയ്ത ഉടനെ സ്വകാര്യ മില്ലുകാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് കൊടുക്കേണ്ട സ്ഥിതിയാണ്.

ഈ സാഹചര്യം മുതലെടുക്കുന്ന കച്ചവടക്കാരും പ്രദേശത്ത് സജീവം. ഇതൊഴിവാക്കാന്‍ സംഭരണം വേഗത്തിലാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. നെല്ലുണക്കി പതിരുകളഞ്ഞ് കാറ്റത്തിടാനും മറ്റുമായുള്ള പണിക്ക് നല്ലൊരു തുക ചിലവാകും. തൊഴിലുറപ്പു പണി തുടങ്ങിയതോടെ പാടത്ത് തൊഴിലാളികളെ കിട്ടാത്ത അവസ്ഥയിലാണ്.

പലയിടങ്ങളിലും യന്ത്രക്കൊയ്ത്തിന് വാടക ഏകീകരണമില്ലെന്ന പരാതിയുണ്ട്. ഇതിന് പിന്നില്‍ ഏജന്റുമാരുടെ കളിയാണെനും കര്‍ഷകര്‍ പറയുന്നു. ചെറിയ തോതില്‍ പാടശേഖരങ്ങളില്‍ വെള്ളമുള്ളതിനാല്‍ ചെയിന്‍ ഘടിപ്പിച്ച യന്ത്രമാണ് ഉപയോഗിക്കുന്നത്.

Related posts

ദീപ്തിഗിരി ക്ഷീരസംഘത്തിന് ഗോപാൽരത്ന പുരസ്കാരം

Kerala Cooperator

തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി നിർവഹണത്തിന് ഇനി സഹകരണ ബാങ്കുകൾക്ക് പണം നൽകാം

Kerala Cooperator

സഹകരണ ബാങ്കുകളുടെ സോഫ്റ്റ്‌വെയര്‍ ഏകീകരിക്കുന്നു

Kerala Cooperator
error: Content is protected !!