Kerala Cooperator

മാലിന്യ സംസ്കരണത്തിനും സിനിമയ്ക്കും കാറ്ററിങ്ങിനും ഇനി സഹകരണ സംഘം

പുതിയ ആശയങ്ങളുമായി സംസ്ഥാനത്ത് 26 സഹകരണ സംഘങ്ങൾ പ്രവർത്തനം തുടങ്ങുന്നു. വായ്പ മേഖലയിലല്ലാതെ പുതിയ ലക്ഷ്യങ്ങളുമായാണ് ഇവ തുടങ്ങുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തീരുമാനിച്ച യുവജന സഹകരണ സംഘങ്ങളായാണ് 26 സംഘങ്ങളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. സെപ്റ്റംബര്‍ 6 തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

വ്യത്യസ്ത ആശയങ്ങളില്‍ നിന്നും വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സംഘങ്ങളെ തിരഞ്ഞെടുത്തത്. ഈ സഹകരണ സംഘങ്ങളില്‍ വായ്പാ പ്രവര്‍ത്തനങ്ങളില്ല. സംരംഭകരായാണ് പ്രവര്‍ത്തിക്കുന്നത്. 18 വയസു മുതല്‍ 45 വയസുവരെയുള്ളവര്‍ക്കായിരിക്കും യുവജന സഹകരണ സംഘങ്ങളില്‍ അംഗത്വം നല്‍കുക.

ഐടി, നിര്‍മ്മാണം, കാര്‍ഷികം, മാലിന്യ നിര്‍മ്മാര്‍ജ്ജനവും പുനരുപയോഗവും, വാണിജ്യം, ഉല്‍പ്പാദനം, വിപണനം, സിനിമ, ഇക്കോ ടൂറിസം, ജൈവ കൃഷി മേഖലകളിലാണ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കാറ്ററിംഗ് രംഗവും പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്തിരിക്കുന്നത്. തൊഴില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന സംഘങ്ങള്‍, അവശ്യ സാധനങ്ങള്‍ മൊബൈല്‍ ആപ്പിലെ രജിസ്‌ട്രേഷനിലൂടെ വീട്ടിലെത്തിക്കുന്ന സഹകരണ സംഘങ്ങള്‍, ചലച്ചിത്ര, ദൃശ്യ മാധ്യമ മേഖലകൡ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന സഹകരണ സംഘങ്ങള്‍, പുസ്തക പ്രസാധനത്തിനും അച്ചടിക്കുമുള്ള സഹകരണ സംഘം, ജൈവ, അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് പുനരുപയോഗത്തിന് ഉതകുന്ന തരത്തില്‍ മാറ്റിയെടുക്കുന്ന സഹകരണ സംഘം, തൊഴിലാളികളെ ലഭ്യമാക്കുന്ന സംഘം, എല്ലാ തൊഴിലുകള്‍ക്കും ആവശ്യമായ പണി ആയുധങ്ങള്‍ ലഭ്യമാക്കുന്ന സംഘം ഇങ്ങനെ വൈവിദ്ധ്യമായ പ്രവര്‍ത്തനങ്ങളാണ് യുവജന സഹകരണ സംഘങ്ങള്‍ നടത്തുക.

യുവജന സഹകരണ സംഘങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയില്‍ വട്ടിയൂര്‍ക്കാവ് കേന്ദ്രമാക്കി രജിസ്റ്റര്‍ ചെയ്ത യൂത്ത് ബ്രിഗേഡ് സംരംഭക സഹകരണ സംഘത്തില്‍ വച്ച് സെപ്റ്റംബര്‍ ആറിന് വൈകിട്ട് നാലു മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷത വഹിക്കും.

Related posts

ഓഡിറ്റിനേക്കാള്‍ കൃത്യമാണ് ഷിബുപ്രസാദിന്റെ ചിത്രങ്ങളിലെ ജിവിതവും പ്രകൃതിയും തമ്മിലുള്ള താളലയം  

Kerala Cooperator

സംഘങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ ‘കേരളബാങ്ക് സമഗ്ര’

Kerala Cooperator

കേന്ദ്രസഹകരണമന്ത്രാലയം നല്ലത്; രാജ്യത്ത് ‘കേരളബാങ്ക്’ മോഡല്‍ വേണം

Kerala Cooperator
error: Content is protected !!