Kerala Cooperator

ചെറുകിട സംരംഭകര്‍ക്ക് ഈടില്ലാതെ അഞ്ചുലക്ഷംവരെ കേരളബാങ്ക് വായ്പ

കോഴിക്കോട്: ചെറുകിട സംരംഭകരെ സഹായിക്കാന്‍ ഈടില്ലാതെ അഞ്ചുലക്ഷം രൂപവരെ വായ്പ അനുവദിക്കുന്ന പദ്ധതിക്ക് കേരളബാങ്ക് തുടക്കമിട്ടു. കാലവര്‍ഷം, കോവിഡ് വ്യാപനം എന്നിവയെല്ലാം സംരംഭകരെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ‘കെ ബി സുവിധ പ്ലസ് എന്ന പേരിട്ട പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് കേരളബാങ്ക് റീജിയണല്‍ ഓഫീസില്‍ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു.

വ്യാപാരികളെയും സംരംഭകരെയും പ്രതിസന്ധിയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തുന്നതിനാണ് സുവിധ പ്ലസ് പദ്ധതിയ്ക്ക് രൂപം നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. ഒമ്പത് ശതമാനം പലിശയ്ക്ക് 60 മാസ കാലയളവിലേക്കാണ് വായ്പ. പലിശയില്‍ നാലു ശതമാനം സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. തത്വത്തില്‍ അഞ്ചു ശതമാനം പലിശയേ വരൂ. ആറു പേര്‍ക്കായി 13. 20 ലക്ഷം രൂപ വായ്പയായി ചടങ്ങില്‍ വിതരണം ചെയ്തു.

കേരളാ ബാങ്ക് കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ ഒരുക്കിയ ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അദ്ധ്യക്ഷനായിരുന്നു. കേരളാ ബാങ്ക് മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ ഉദ്ഘാടനം സഹകരണ സെക്രട്ടറി മിനി ആന്റണിയും പ്രാദേശിക സഹകരണ സംഘങ്ങള്‍ക്കുള്ള മള്‍ട്ടി സര്‍വിസ് സെന്റര്‍ പദ്ധതിയുടെ ഉദ്ഘാടനം സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹും നിര്‍വഹിച്ചു. റീജിയണല്‍ മാനേജര്‍ അബ്ദുള്‍ മുജീബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡിഷണല്‍ രജിസ്ട്രാര്‍ ബിനോയ് കുമാര്‍ സംബന്ധിച്ചു. ബാങ്ക് ഡയറക്ടര്‍ ഇ. രമേഷ് ബാബു സ്വാഗതവും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.ബാലഗോപാലന്‍ നന്ദിയും പറഞ്ഞു.

Related posts

35 വർഷത്തിന് ശേഷം പുത്തൂർ സഹകരണ ബാങ്ക് ഭരണം എൽ.ഡി.എഫ്. തിരിച്ചുപിടിച്ചു

കെയര്‍ ഹോം നാളെ കൈമാറും ; 40 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനം

Kerala Cooperator

ഗൃഹോപകരണങ്ങളുടെ ഓൺലൈൻ വിൽപ്പനയുമായി കൺസ്യുമർ ഫെഡ്

Kerala Cooperator
error: Content is protected !!