Kerala Cooperator

വാവയുടെ ജീവനുണ്ട് വാസവന്റെ കരുതല്‍; ഇത് നമ്മുടെ സഹകരണമന്ത്രി

അപകടമുണ്ടാകുമ്പോള്‍ ഓടിയെത്തുന്ന നേതാവ് എന്നതാണ് വി.എന്‍.വാസവന് കോട്ടയംകാര്‍ നല്‍കുന്ന വിശേഷണം. മന്ത്രിയായപ്പോഴും ആ ശീലത്തിന് വാസവന്‍ മാറ്റം വരുത്തിയിട്ടില്ല. മൂര്‍ഖന്റെ കടിയേറ്റ് അവശനിലയിലായ വാവ സുരേഷിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അടിയന്തരമായി മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിക്കാന്‍ അദ്ദേഹം കാണിച്ച ഇടപെടലാണ് ഒടുവിലത്തേത്. ഒരുസാധാരണക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ മന്ത്രിയും സുരക്ഷാവാഹനവും പൈലറ്റായി സഞ്ചരിച്ചത് അപൂര്‍വമായ സംഭവമാണെന്ന് വാവ സുരേഷ് തന്നെയാണ് പ്രതികരിച്ചത്.

ജീവനും ജീവിതവും തിരിച്ചുകിട്ടിയതിന് കോട്ടയത്തെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു. ചികിത്സാസൗകര്യങ്ങളൊരുക്കുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്ത മന്ത്രി വി.എന്‍.വാസവനോട് ആരാധനയാണ്.- വാവ സുരേഷ്

പാര്‍ട്ടി ജില്ലാ സെക്രട്ടറിയും എം.എല്‍.എയും മന്ത്രിയുമാകും മുമ്പ് എന്ത് അത്യാഹിതം ഉണ്ടായാലും ആദ്യം എത്തുക വാസവനെന്ന ചൊല്ല് തന്നെയുണ്ട്. പാമ്പുകടിയേറ്റ് അവശ നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വാവ സുരേഷിനെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചതു മുതല്‍ മന്ത്രി വാസവന്‍ നടത്തിയത് സ്തുത്യര്‍ഹമായ ഇടപെടലാണ്.

സ്വകാര്യ ആശുപത്രിയില്‍ ആന്റിവെനം നല്‍കിയെങ്കിലും ഹൃദയമിടിപ്പ് താഴ്ന്നതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരെ ഫോണ്‍ചെയ്ത് വെന്റിലേറ്റര്‍ സൗകര്യം ഒരുക്കി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ച് ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചതിനു പുറമേ ആവശ്യമായ മരുന്ന് വാങ്ങുന്നതിന് ആശുപത്രി വികസന ഫണ്ട് ഉപയോഗിക്കാനും ചികിത്സ സൗജന്യമാക്കുന്നതിനും നടപടി സ്വീകരിച്ചു. ദിവസവും മെഡിക്കല്‍ കോളേജിലെത്തി ഡോക്ടര്‍മാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കി.

കഴിഞ്ഞ പ്രളയകാലത്ത് ടോറസുമായിറങ്ങി കുമരകത്തും എ.സി റോഡിലും പെട്ടു പോയവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനിടെ ടോറസില്‍ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റെങ്കിലും എന്ത് അത്യാഹിതത്തെക്കുറിച്ച് കേട്ടാലും എത്ര പാതിരാത്രിയാണെങ്കിലും അവിടെ ആദ്യം ഓടിയെത്തുന്ന സ്വഭാവത്തിന് മാറ്റമുണ്ടായിട്ടില്ല. ഇത് നമ്മുടെ മന്ത്രിയാണ്. കേരളത്തിന്റെ സ്വന്തം സഹകരണമന്ത്രി.

ജനങ്ങള്‍ക്ക് വിശ്വാസമുള്ളതു കൊണ്ടാകാം എന്ത് അത്യാഹിതമുണ്ടായാലും ആദ്യം വിളിക്കുന്നത് എന്നെയാണ്. ചെയ്യാവുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കും. അത് എന്നും തുടരും.- മന്ത്രി വി.എന്‍.വാസവന്‍

Related posts

സഹകരണ സംഘങ്ങളിലെ ക്രമക്കേടുണ്ടായാല്‍ ഇനി ഏഴുദിവസത്തിനകം പോലീസ് കേസ്

Kerala Cooperator

രജിസ്ട്രാര്‍ക്ക് പൊതുയോഗം വിളിച്ച് അവിശ്വാസം ചര്‍ച്ചചെയ്യാമെന്ന് സുപ്രീംകോടതി

Kerala Cooperator

കണക്കില്‍ ക്രമക്കേടുണ്ടെങ്കില്‍ സഹകരണ സംഘം ഭരണസമിതി പിരിച്ചുവിടാം

Kerala Cooperator
error: Content is protected !!