Kerala Cooperator

കയര്‍സംഘങ്ങള്‍ക്ക് 7.74 കോടിരൂപ ഇന്‍സെന്റീവ് അനുവദിച്ച് സര്‍ക്കാര്‍

പ്രതിസന്ധികള്‍ക്കിടയിലും കയര്‍ സഹകരണ സംഘങ്ങളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. സംഘങ്ങള്‍ക്ക് ഇന്‍സെന്റീവ് ഇനത്തില്‍ നല്‍കാനുള്ള കുടിശ്ശിക അനുവദിച്ചു. 7.74 കോടി രൂപയാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിപണി ഇല്ലാതായതും സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ഇന്‍സെന്റീവ് മുടങ്ങിയതും സഹകരണ സംഘങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. തൊഴിലാളികള്‍ക്ക് കൂലി മുടങ്ങുന്നതിന് പോലും ഇത് കാരണമായിട്ടുണ്ട്്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.

കയര്‍ ഉല്‍പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണി കൂട്ടാനുള്ള ശ്രമങ്ങളും മന്ത്രി പി.രാജീവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ കയര്‍ ഉല്‍പന്നങ്ങള്‍ക്ക് വിപണന കേന്ദ്രം തുറക്കുന്നതും പരിഗണനയിലാണ്. കയര്‍മേഖലയ്ക്ക് കൂടുതല്‍ ധനസഹായം അനുവദിച്ച സംസ്ഥാന സര്‍ക്കാരിനെ കയര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ.എന്‍.സായികുമാര്‍ അഭിനന്ദിച്ചു. കയര്‍പിരി സംഘങ്ങള്‍ക്കുള്ള പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ഇന്‍സെന്റീവായി 7.74 കോടി രൂപകൂടി അനുവദിച്ചത് കയര്‍വ്യവസായത്തിന് ഊര്‍ജ്ജം പകരുമെന്ന് സായികുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

2006-ലെ വി.എസ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പര്‍ച്ചേസ് പ്രൈസ് സ്റ്റെബിലൈസേഷന്‍ പദ്ധതി പ്രകാരം കയര്‍ഫെഡിനും കയര്‍ കോര്‍പ്പറേഷനുമായി ആകെ 36.98 കോടി രൂപയും സര്‍ക്കാര്‍ ഈ സാമ്പത്തികവര്‍ഷം അനുവദിച്ചിട്ടുണ്ട്. ഈ തുക ലഭ്യമാക്കിയതുകൊണ്ടാണ് 2022 ജനുവരി 31 വരെ കയര്‍ഫെഡ് സംഭരിച്ച കയറിന്റെ വില പൂര്‍ണ്ണമായും കയര്‍സംഘങ്ങള്‍ക്ക് നല്‍കാനായത്. പിണറായി സര്‍ക്കാരിനോടും വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി.രാജീവിനോടും കയര്‍സംഘങ്ങള്‍ക്കും കയര്‍ഫെഡിനുമുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

 

Related posts

സഹകരണമേഖലയെ തകര്‍ക്കാന്‍ അജണ്ട തയ്യാറാക്കിയിട്ടുണ്ട്’

Kerala Cooperator

ഹോട്ടല്‍ ശൃംഖലയൊരുക്കാന്‍ ദിനേശ് സഹകരണ സംഘം; വരും ദിനേശ് സൂപ്പര്‍മാര്‍ക്കറ്റുകളും

Kerala Cooperator

യുവജനങ്ങളിലുള്ള വിശ്വാസമാണ് യുവ സംഘങ്ങള്‍ക്ക് പ്രേരണ – മുഖ്യമന്ത്രി

Kerala Cooperator
error: Content is protected !!