Kerala Cooperator

സഹകരണ ഫിഷ്മാര്‍ട്ടില്‍ മീന്‍കറിയും മീന്‍പൊടിയുമെല്ലാം നല്‍കാന്‍ മത്സ്യഫെഡ്

പ്രാദേശികതലത്തില്‍ മത്സ്യബൂത്തുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെ, കൂടുതല്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളിലേക്ക് തിരിയാനും മത്സ്യഫെഡ് തീരുമാനിച്ചു. മത്സ്യത്തൊഴിലാളികളില്‍നിന്ന് നേരിട്ട് മീന്‍ വാങ്ങിയാണ് സഹകരണ ഫിഷ്മാര്‍ട്ടുകളിലെത്തിക്കുന്നത്. ഇതിനൊപ്പം, പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള മീന്‍വിഭവങ്ങളും ഇതേ സ്റ്റാളുകളിലെത്തിത്താനാണ് ശ്രമിക്കുന്നത്.

വേഗത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന പായ്ക്കറ്റിലാക്കിയ വിഭവങ്ങളാണ് ഒരുക്കുക. ഇവ സംബന്ധിച്ച നടപടികള്‍ തുടരുകയാണ്. രാസവസ്തുക്കള്‍ ചേര്‍ക്കാത്തതും ഗുണമേന്മയുമുള്ളതുമായ ഉത്പന്നങ്ങള്‍ മത്സ്യഫെഡിന്റെ സ്റ്റാളുകളിലൂടെയും സൂപ്പര്‍ മാര്‍ക്കറ്റിലൂടെയും ലഭ്യമാക്കും. ആവശ്യത്തിനനുസരിച്ച് ഉത്പാദനം കൂട്ടാന്‍ പുതിയ പ്ലാന്റുകള്‍ ആരംഭിക്കും. നിലവിലുള്ള ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും വര്‍ദ്ധിപ്പിക്കുന്നതിനു പുറമെ പുതിയവ വിപണിയിലെത്തിക്കാനാണ് ശ്രമമെന്ന് അധികൃതര്‍ അറിയിച്ചു.

മത്സ്യഫെഡിന് എറണാകുളത്തു മാത്രമാണ് ഐസ് ആന്‍ഡ് ഫ്രീസിംഗ് പ്ലാന്റ് നിലവിലുള്ളത്. ചെങ്ങന്നൂരും വടക്കന്‍ കേരളത്തിലും പുതിയ പ്ലാന്റ് നിര്‍മ്മിക്കും. വടക്കന്‍ കേരളത്തില്‍ പ്ലാന്റിനുള്ള സ്ഥലം കണ്ടെത്തിയിട്ടില്ല. ഇതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളത്തെ പ്ലാന്റില്‍ ഒരു വര്‍ഷം ഒരുലക്ഷം പായ്ക്കറ്റ് ഉത്പന്നങ്ങളാണ് തയ്യാറാക്കുന്നത്. പുതിയ പ്ലാന്റുകള്‍ ആരംഭിക്കുന്നതോടെ പ്രതിദിനം ഒന്നു മുതല്‍ രണ്ടു ടണ്‍ വരെ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കും.

കുട്ടികള്‍ക്കായി മീന്‍പൊടി നിര്‍മ്മിക്കാനുള്ള ശ്രമം ആരംഭിച്ചു. പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ കടവരാല്‍ പോലുള്ള മത്സ്യങ്ങള്‍ ഉപയോഗിച്ച് പാല്‍പ്പൊടി രൂപത്തില്‍ ഇറക്കും. ഒഡിഷയില്‍ വിജയിച്ച പദ്ധതിയാണിത്. അവിടെ അങ്കണവാടി കുട്ടികള്‍ക്ക് മത്സ്യപ്പൊടി നല്‍കുന്നുണ്ട്. മീന്‍ അച്ചാര്‍, ചെമ്മീന്‍ അച്ചാര്‍, ചമ്മന്തിപ്പൊടി, ചെമ്മീന്‍ റോസ്റ്റ്, കറിമസാല, ഫ്രൈ മസാല എന്നിവയുടെ ഉല്‍പാദനം ഇതിനകം മത്സ്യഫെഡ് തുടങ്ങിയിട്ടുണ്ട്. ഈ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിവരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സഹകരണ ഫിഷ്മാര്‍ട്ടുകള്‍ തുടങ്ങാന്‍ തീരിമാനിച്ചത്.

Related posts

മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്നെ കേരള ബാങ്കില്‍ ലയിപ്പിച്ചു

Kerala Cooperator

സഹകരണസംഘങ്ങളില്‍നിന്ന് കേന്ദ്രം നേരിട്ട് വിവരംതേടുന്നു

Kerala Cooperator

സഹകരണ ജീവനക്കാര്‍ക്ക് ക്ഷേമപെന്‍ഷന്‍ വിതരണത്തിനുള്ള കമ്മിഷന്‍ കിട്ടാതായിട്ട് ഒരുവര്‍ഷം

Kerala Cooperator
error: Content is protected !!