Kerala Cooperator

മറൈന്‍ ഡ്രൈവില്‍ ഒരുങ്ങുന്നു ‘സഹകരണ എക്‌സ്‌പോ’

കേരളത്തിന്റെ സഹകരണ മേഖലയുടെ വളര്‍ച്ചയും നേട്ടങ്ങളും വ്യക്തമാക്കുന്നതും ഭാവിയിലേക്കുള്ള പദ്ധതികള്‍ അവതരിപ്പിക്കുന്നതുമായ വിപുലമായ ‘സഹകരണ എക്‌സ്‌പോ 2022’ എറണാകുളം മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ 18 മുതല്‍ 25 വരെ നടക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. എറണാകുളം ബി.ടി.എച്ചില്‍ സഹകരണ എക്‌സ്‌പോ സംഘാടക സമിതി രൂപീകരണയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏപ്രില്‍ 18 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന എക്‌സ്‌പോയില്‍ അപ്പക്‌സ്, ജില്ലാ, പ്രാഥമികതലത്തിലുള്ള ഇരുന്നൂറിലധികം സഹകരണ സ്ഥാപനങ്ങള്‍ പങ്കെടുക്കും. സഹകരണ പ്രസ്ഥാനത്തിന്റെ ശക്തി സമൂഹത്തിനെ ബോധ്യപ്പെടുത്തുക, സംസ്ഥാനത്തെ സഹകരണ മാതൃകകള്‍ ആഗോള, ദേശീയതലത്തില്‍ പരിചയപ്പെടുത്തുക, സംസ്ഥാനത്തെ സഹകരണ മേഖലയിലെ നേട്ടങ്ങള്‍ പ്രചരിപ്പിക്കുക, സഹകരണ മേഖലയിലെ വിവിധങ്ങളായ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്തുക, അവയ്ക്ക് വിപണയില്‍ സ്ഥാനമുറപ്പിക്കുക, കൂടുതല്‍ മൂല്യവര്‍ധിത ഉല്പന്ന നിര്‍മ്മാണത്തിലേക്ക് അവരെ കൊണ്ടെത്തിക്കുക, പുതിയ സാധ്യതകള്‍ അവതരിപ്പിക്കുക തുടങ്ങിയവയാണ് സഹകരണ എക്‌സ്‌പോയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

എറണാകുളം ബി.ടി.എച്ചില്‍ നടന്ന സംഘാടക സമിതിയോഗം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജി.സി.ഡി.എ. ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള, മുന്‍ സഹകരണവകുപ്പ് മന്ത്രി എസ്.ശര്‍മ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാര്‍ പി.ബി നൂഹ്, ഓഡിറ്റ് ഡയറക്ടര്‍ എം.എസ് ഷെറിന്‍, ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ പി.വിഷ്ണുരാജ്, തിരുവനന്തപുരം സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍(ക്രെഡിറ്റ്) എം. ബിനോയ്കുമാര്‍, എറണാകുളം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ.സജീവ് കര്‍ത്ത, സഹകാരികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ചെയര്‍മാനായ സംഘാടക സമിതിയില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കോ ചെയര്‍മാനാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് വൈസ് ചെയര്‍മാന്‍. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ജനറല്‍ കണ്‍വീനറും രജിസ്ട്രാര്‍ പി.ബി നൂഹ് കണ്‍വീനറും ഓഡിറ്റ് ഡയറക്ടര്‍ എം.എസ് ഷെറിന്‍ ജോയിന്റ് കണ്‍വീനറുമാണ്. എം.പിമാര്‍, കൊച്ചി മേയര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ തുടങ്ങി 144 പേര്‍ അംഗങ്ങളായ സംഘാടക സമിതിയാണ് രൂപികരിച്ചത്.

Related posts

സഹകരണ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റ്

Kerala Cooperator

കളക്ഷന്‍ ഏജന്റുമാരുടെ വേതനം പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

Kerala Cooperator

ജാതിപ്പേര് വിളിച്ചെന്ന പരാതിയിൽ സഹകരണ ബാങ്ക് ജീവനക്കാരിക്ക് സസ്പെൻഷൻ

Kerala Cooperator
error: Content is protected !!