Kerala Cooperator

സഹകരണ ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് കോണ്‍ഫറന്‍സിന് പകരം ഇനി കമ്മിറ്റി

മലപ്പുറം ഒഴികെയുള്ള ജില്ലാസഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചതോടെ സഹകരണ ബാങ്കുകളുടെ പലിശനിര്‍ണയം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്ന സെന്‍ട്രല്‍ ബാങ്ക് കോണ്‍ഫറന്‍സ് ഇല്ലാതായി. അതിനാല്‍, ഒരുവര്‍ഷത്തോളമായി സെന്‍ട്രല്‍ ബാങ്ക് കോണ്‍ഫറന്‍സ് നടന്നിട്ടില്ല. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി, മൊറട്ടോറിയം, പ്രോവിഷനിങ് നോംസ്, പ്രാഥമിക സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവയിലൊന്നും ചര്‍ച്ച നടന്നിട്ടുമില്ല. സര്‍ക്കാര്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍, സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലറായി ഇറക്കുന്ന ചട്ടപ്പടി രീതിയാണ് ഇക്കാലത്തിനിടയില്‍ ഉണ്ടായത്.

ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ബദല്‍ സംവിധാനമൊരുക്കണമെന്ന് രജിസ്ട്രാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാനായിരുന്നു രജിസ്ട്രാറുടെ നിര്‍ദ്ദേശം. ഇത് സര്‍ക്കാര്‍ അംഗീകരിച്ചു. സെന്‍ട്രല്‍ ബാങ്ക് കോണ്‍ഫറന്‍സിന് പകരം സഹകരണ വകുപ്പ് മന്ത്രി ചെയര്‍മാനും സഹകരണ സംഘം രജിസ്ട്രാറുമായി പത്തംഗ സമിതി സര്‍ക്കാര്‍ രൂപീകരിച്ചു.

സഹകരണ വകുപ്പ് സെക്രട്ടറി, നബാര്‍ഡ് പ്രതിനിധി, കേരളബാങ്ക് പ്രസിഡന്റ്, കേരളബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍, സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് പ്രതിനിധി, പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് പ്രതിനിധി എന്നിവരാണ് മറ്റ് അംഗങ്ങള്‍.

Related posts

സഹകരണ മേഖലയില്‍ 20,000 തൊഴിലിന് കര്‍മ്മ പദ്ധതി

Kerala Cooperator

സോളമൻ അലക്സിനൊപ്പം കൂറു മാറിയ വൈസ് പ്രസിഡൻ്റും കാർഷിക വികസന ബാങ്കിൽ നിന്ന് പുറത്ത്

Kerala Cooperator

സഹകരണ സംഘം നിയമഭേദഗതി സെലകട് കമ്മിറ്റി യോഗം ചേർന്നു

Kerala Cooperator
error: Content is protected !!