Kerala Cooperator

25 സഹകരണ സംഘങ്ങള്‍ക്ക് സഹകരണ വകുപ്പിന്റെ പുരസ്കാരം

സംസ്ഥാനത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി വിവിധ വിഭാഗക്കാര്‍ക്ക് അവാര്‍ഡ് പ്രഖ്യാപിച്ചു. 8 വിഭാഗങ്ങളിലായി 25 സഹകരണ സംഘങ്ങള്‍ അവാര്‍ഡിന് അര്‍ഹരായി.

ഇതിനുപുറമേ സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്‌കാരത്തിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിനും കാര്‍ഷിക ഭക്ഷ്യമേഖലയിലെ ആധുനികവത്ക്കരണത്തിന് ഇന്നവേഷന്‍ അവാര്‍ഡിന് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കും, മികച്ച പ്രവര്‍ത്തനത്തിനുള്ള എക്സലന്‍സ് അവാര്‍ഡ് ഇ.എം.എസ്. സഹകരണ ആശുപത്രി, പെരിന്തല്‍മണ്ണയും നേടി.

ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം ഒരു ലക്ഷം, അന്‍പതിനായിരം, ഇരുപത്തിഅയ്യായിരം രൂപ ക്യാഷ് അവാര്‍ഡും പ്രഖ്യാപിച്ചു. പ്രത്യേക പുരസ്‌കാരം നേടിയവര്‍ക്കും ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ആകെ 167 അപേക്ഷകളാണ് ലഭിച്ചത്. ഓരോ വിഭാഗത്തിലും പുരസ്‌കാരം നേടിയ സംഘങ്ങളുടെ വിവരം ഇപ്രകാരമാണ്.

അര്‍ബന്‍ ബാങ്ക്:

  • ഒന്നാംസ്ഥാനം – ചെര്‍പ്പുളശ്ശേരി സഹകരണ അര്‍ബന്‍ ബാങ്ക് ക്ലിപ്തം നമ്പര്‍ 1696 പാലക്കാട്.
  • രണ്ടാംസ്ഥാനം – ഒറ്റപ്പാലം സഹകരണ അര്‍ബന്‍ ബാങ്ക് ക്ലിപ്തം നമ്പര്‍ എഫ്. 1647പാലക്കാട്.
  • മൂന്നാംസ്ഥാനം – പീപ്പിള്‍സ് അര്‍ബന്‍ സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 51 തൃപ്പൂണിത്തുറ എറണാകുളം.

പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്ക്:

  • ഒന്നാംസ്ഥാനം- ആലത്തൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പര്‍ പി. 620 പാലക്കാട്.
  • രണ്ടാംസ്ഥാനം- കണയന്നൂര്‍ താലൂക്ക് സഹകരണ കാര്‍ഷികഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പര്‍ ഇ. 326 എറണാകുളം.
  • മൂന്നാംസ്ഥാനം- പീരുമേട് പ്രാഥമികസഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പര്‍ ഐ. 273 ഇടുക്കി.

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍:

  • ഒന്നാംസ്ഥാനം- പനത്തടി സര്‍വ്വീസ്സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ എല്‍.544 കാസറഗോഡ്.
  • രണ്ടാംസ്ഥാനം- മടിക്കൈ സര്‍വ്വീസ്സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ എല്‍.351 കാസറഗോഡ്.
  • മൂന്നാംസ്ഥാനം- കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ എഫ്.1262 കണ്ണൂര്‍, അവണാകുഴി സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 2387 തിരുവനന്തപുരം.

അവാര്‍ഡ് ഫോര്‍ അപ്രീസിയേഷന്‍:

  • കോട്ടാച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ എല്‍.എല്‍. 156 കാസറഗോഡ്.
  • ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ എഫ് 747. കണ്ണൂര്‍.
  • ബാലരാമപുരം സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ റ്റി. 14 തിരുവനന്തപുരം.
  • കടയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 3456 കൊല്ലം.
  • മണ്ണാര്‍ക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ പി.922 പാലക്കാട്.
  • കണ്ണമ്പ്രാ സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ എഫ്.1221 പാലക്കാട്.
  • കരകുളം സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍3064 തിരുവനന്തപുരം.
  • കൊപ്പം സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ എഫ്.1205 പാലക്കാട്.

എംപോയീസ് സഹകരണ സംഘം:

  • ഒന്നാം സ്ഥാനം- വടക്കാഞ്ചേരി ഗവണ്‍മെന്റ് സര്‍വ്വന്‍സ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ 139 തൃശ്ശൂര്‍.
  • രണ്ടാം സ്ഥാനം- എറണാകുളം ഡിസിട്രിക്ട് പോലീസ് ക്രെഡിറ്റ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ ഇ. 877 എറണാകുളം.
  • മൂന്നാം സ്ഥാനം- മലപ്പുറം എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്സ് സഹകരണസംഘം ക്ലിപ്തം നമ്പര്‍ 49 മലപ്പുറം.

വനിതാ സഹകരണ സംഘം:

  • ഒന്നാം സ്ഥാനം- ഉദുമ വനിത സഹകരണ സംഘം ക്ലിപ്തം നമ്പര്‍ എസ്. 284 കാസറഗോഡ്.
  • രണ്ടാംസ്ഥാനം- ആഴിയൂര്‍ വനിത സഹകരണസംഘം ക്ലിപ്തം നമ്പര്‍ ഡി 2661 കോഴിക്കോട്.
  • മൂന്നാം സ്ഥാനം- നെല്ലിമൂട് വനിത സഹകരണസംഘം ക്ലിപ്തം നമ്പര്‍ റ്റി. 225 തിരുവനന്തപുരം.

പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘം:

  • ഒന്നാം സ്ഥാനം- വള്ളിച്ചിറ പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ 1071 തിരുവനന്തപുരം.
  • രണ്ടാം സ്ഥാനം- ശ്രീകണ്ഠാപുരം പട്ടികജാതിവികസന സര്‍വ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ സി 1072 കണ്ണൂര്‍.
  • മൂന്നാം സ്ഥാനം- എളംകുന്നപുഴ എസ്സി/എസ്ടി സര്‍വ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ ഇ 295 എറണാകുളം.

ആശുപത്രി/വിദ്യാഭ്യാസ സഹകരണ സംഘം:

  • ഒന്നാം സ്ഥാനം- കൊല്ലം ഡിസ്ട്രിക്ട് സഹകരണ ആശുപത്രി സംഘം ക്ലിപ്തം നമ്പര്‍ ക്യു 952 കൊല്ലം.
  • രണ്ടാംസ്ഥാനം- മണ്ണാര്‍ക്കാട് കോഓപ്പറേറ്റീവ് എഡ്യൂക്കേഷന്‍ സൊസൈറ്റി ക്ലിപ്തം നമ്പര്‍ പി 906 പാലക്കാട്.
  • മൂന്നാം സ്ഥാനം- കോഴിക്കോട് ഡിസ്ട്രിക്ട് സഹകരണ ആശുപത്രി സംഘം ക്ലിപ്തം നമ്പര്‍ ഡി. 2002 കോഴിക്കോട്.

ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം/ പലവക സഹകരണ സംഘം:

  • ഒന്നാംസ്ഥാനം- മുളിയാര്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘം ക്ലിപ്തം നമ്പര്‍ എസ്.374 കാസറഗോഡ്.
  • രണ്ടാംസ്ഥാനം- മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ക്ലിപ്തം നം. ആര്‍ 1264 തൃശ്ശൂര്‍.
  • മൂന്നാംസ്ഥാനം- കൊച്ചിന്‍ നേവല്‍ ബെയ്സ് കണ്‍സ്യൂമര്‍ സഹകരണ സംഘം ക്ലിപ്തം നം. ഇ.161 എറണാകുളം.

Related posts

കെയര്‍ ലോണ്‍ തുണയായത് 85,661 കുടുംബങ്ങള്‍ക്ക്; നല്‍കിയത് 713.92 കോടി

Kerala Cooperator

കുറഞ്ഞവിലയില്‍ ഭക്ഷ്യോല്‍പന്നങ്ങളും മരുന്നും നല്‍കാന്‍ ഇനി സഹകാര്‍മാര്‍ട്ടുകള്‍

Kerala Cooperator

പാര്‍വതി നായര്‍ക്ക് വനിത ഫെഡ് എം.ഡി.യുടെ ചുമതല

Kerala Cooperator
error: Content is protected !!