Kerala Cooperator

വ്യാപാരവും ചെറുകിട സംരംഭമായി കണക്കാക്കുന്നു; വായ്പ എളുപ്പമാകും

ചില്ലറ, മൊത്ത വ്യാപാരങ്ങളെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ.) പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എം.എസ്.എം.ഇ. നയത്തിനുകീഴില്‍ ചില്ലറ, മൊത്ത വ്യാപാരങ്ങള്‍ക്കും ഇനിമുതല്‍ ‘ഉദ്യം’ രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. എം.എസ്.എം.ഇ.കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഔദ്യോഗിക പോര്‍ട്ടലാണ് ഉദ്യം. കോവിഡ് പ്രതിസന്ധി വ്യാപാരികളെ രൂക്ഷമായി ബാധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

മുന്‍ഗണനാ വിഭാഗത്തില്‍ ഇത്തരം വ്യാപാര സ്ഥാപനങ്ങള്‍ക്കും ബാങ്കുകളില്‍നിന്ന് വായ്പ ലഭ്യമാക്കുന്നതിനായാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇതോടെ കുറഞ്ഞ പലിശ നിരക്കില്‍ ചില്ലറ, മൊത്ത വ്യാപാരികള്‍ക്കും മുന്‍ഗണനാ വായ്പകള്‍ ലഭിക്കും. ജാമ്യ വ്യവസ്ഥകളിലും ഇളവുണ്ടാകും. അതേസമയം, എം.എസ്.എം.ഇ.കള്‍ക്ക് ലഭിക്കുന്ന സബ്‌സിഡി പോലുള്ള മറ്റ് ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കില്ല. എം.എസ്.എം.ഇ.കള്‍ക്കായുള്ള സ്‌കീമുകളുടെ പരിധിയില്‍ ഇത്തരം വ്യാപാരങ്ങള്‍ ഉള്‍പ്പെടില്ലെന്നും എം.എസ്.എം.ഇ. ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ വിശേഷ് അഗര്‍വാള്‍ പറഞ്ഞു.

ഇതു സംബന്ധിച്ച നിര്‍ദേശം റിസര്‍വ് ബാങ്ക് എല്ലാ ബാങ്കുകള്‍ക്കും നല്‍കിയതായാണ് വിവരം. 2.5 കോടി മൊത്തചില്ലറ വ്യാപാരികള്‍ക്ക് പുതുക്കിയ വ്യവസ്ഥകളുടെ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ബാങ്കുകള്‍ മൊത്തം വായ്പയുടെ 40 ശതമാനം എം.എസ്.എം.ഇ. അടക്കമുള്ള മുന്‍ഗണനാ വിഭാഗത്തിന് നല്‍കണമെന്നാണ് ആര്‍.ബി.ഐ. വ്യവസ്ഥ ചെയ്യുന്നത്. ഇതില്‍ത്തന്നെ 7.5 ശതമാനം വായ്പകളാണ് എം.എസ്.എം.ഇ.കള്‍ക്കായി നല്‍കേണ്ടത്. 20 ശാഖകളില്‍ കുറവുള്ള വിദേശ ബാങ്കുകള്‍ക്ക് ഇത് ബാധകമല്ല.

Related posts

ചെറുകിട സംരംഭങ്ങള്‍ക്ക് റേറ്റിംഗ് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു

Kerala Cooperator

ചരക്ക് നീക്കം ഇനി കടൽ വഴി;അഴീക്കൽ – കൊച്ചി  കപ്പൽ സർവീസ് തുടങ്ങി

Kerala Cooperator

കണ്ണൂരില്‍നിന്ന് കൊല്ലംവരെ കേരളത്തില്‍ ചരിക്കുനീക്കത്തിന് കപ്പലൊരുങ്ങുന്നു

Kerala Cooperator
error: Content is protected !!