Kerala Cooperator

ലയിച്ച ബാങ്കുകളിലെ ചെക്ക് ബുക്ക് മാറ്റണം; കേരളബാങ്കില്‍ അവ്യക്തത

ലയിച്ച ബാങ്കുകളില്‍ ഏകീകൃത ചെക്ക് ബുക്ക് ഉപയോഗിക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. ഐ.എഫ്.സി.സി. കോഡും ക്രമീകരിക്കണം. ലയനശേഷം ഇല്ലാതായ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇതനുസരിച്ച്, അക്കൗണ്ട് ഉടമകള്‍ പഴയ ചെക്ക്ബുക്കുകള്‍ ഏപ്രില്‍ ഒന്നിനകം മാറ്റിവാങ്ങണമെന്ന് ബാങ്കുകള്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. പഴയ ചെക്ക്ബുക്ക് ഏപ്രില്‍ ഒന്നിനുശേഷം ഉപയോഗിക്കാനാവില്ല.

പുതിയ നിര്‍ദ്ദേശം കേരളബാങ്കിന്റെയും കനറബാങ്കിന്റെയും കാര്യത്തില്‍ അവ്യക്തത നിലവിലുണ്ട്. ഈ രണ്ട് ബാങ്കുകളിലെയും ഇടപാടുകാര്‍ക്ക് ഇത്തരമൊരു നിര്‍ദ്ദേശം ബാങ്കുകളില്‍നിന്ന് ലഭിച്ചിട്ടില്ല. ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാണ് കേരളബാങ്ക് രൂപവത്കരിച്ചത്. ലയനം പൂര്‍ത്തിയായെന്നാണ് കേരളബാങ്ക് അവകാശപ്പെടുന്നത്. ഇതനുസരിച്ച് ഒരേപേര് പേര് ഉപയോഗിക്കുകയും ഓഫീസുകള്‍ ക്രമീകരിക്കുകയും ചെയ്തു. എന്നാല്‍, ജില്ലാബാങ്കുകളുടെ ലൈസന്‍സിലും പേരിലുമാണ് അവയുടെ പ്രവര്‍ത്തനം. അതിനാല്‍, പഴയ ജില്ലാബാങ്കുകളിലെ ചെക്കുകളും ഓണ്‍ലൈന്‍ ഇടപാടും അസാധുവാകുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

പഴയ ചെക്ക് ബുക്കുകള്‍ മാര്‍ച്ച് 31നകം ഏത് ബാങ്കുമായിട്ടാണോ അവരുടെ അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചിരിക്കുന്നത്, ആ ബാങ്കുകളിലെത്തി മാറ്റിവാങ്ങണം. പുതിയഐ.എഫ്.എസ്.സി. കോഡറിയിക്കാന്‍ എസ്.എം.എസ്. സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സിന്‍ഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കുമായി ലയിച്ചെങ്കിലും പുതിയ നിര്‍ദേശം ഈ ബാങ്കുകളിലെ അക്കൗണ്ട് ഉടമകള്‍ക്ക് ലഭിച്ചിട്ടില്ല.

പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് അറിയിപ്പ് നല്‍കിയത്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുെണെറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കുമായും ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായും ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയുമായും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കുമായുമാണ് ലയിച്ചത്.

Related posts

കേരള വാദം തള്ളി; ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് സംസ്ഥാനനിയമം ബാധകമല്ലെന്ന് സുപ്രീം കോടതി

Kerala Cooperator

2,000 രൂപാ നോട്ടിന്റെ  അച്ചടി നിറുത്തിയിട്ട് രണ്ടുവര്‍ഷം

Kerala Cooperator

എല്ലാ ക്രെഡിറ്റ് കാര്‍ഡുകളും യു.പി.ഐ.യുമായി ബന്ധിപ്പിക്കാന്‍ പദ്ധതിയെന്ന് ആര്‍.ബി.ഐ.

Kerala Cooperator
error: Content is protected !!