Kerala Cooperator

മലപ്പുറം ജില്ലാബാങ്ക് 400 ജീവനക്കാരുടെ പെന്‍ഷന്‍ വിഹിതം അടച്ചില്ല; ജീവനക്കാരന് അര്‍ഹമായ പെന്‍ഷന്‍ കിട്ടാതായി

മലപ്പുറം ജില്ലാസഹകരണ ബാങ്കിലെ 400 ഓളം ജീവനക്കാരുടെ ഇ.പി.എഫ്. ഫണ്ട് ബാങ്ക് ഇതുവരെ പെന്‍ഷന്‍ ബോര്‍ഡിലേക്ക് അടച്ചിട്ടില്ലെന്ന ഗുരുതരമായ വെളിപ്പെടുത്തലുമായി സര്‍ക്കാര്‍ ഉത്തരവ്. ഡെപ്യൂട്ടി ജനറല്‍ മാനേജരായി വിരമിച്ച ഇ.ജയകുമാറിന് അര്‍ഹമായ പെന്‍ഷന്‍ നല്‍കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ തീര്‍പ്പാക്കിയുള്ള ഉത്തരവിലാണ് ഈ പരാമര്‍ശം.

പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ 18 ലക്ഷത്തിന് മുകളില്‍ അടച്ചതിനാല്‍ 22,000 രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നതായിരുന്നു ജയകുമാറിന്റെ വാദം. പെന്‍ഷന്‍ ബോര്‍ഡ് അനുവദിച്ചത് അടിസ്ഥാന പെന്‍ഷന്‍ തുകയായ 18,567 രൂപമാത്രമാണ്. ജയകുമാറിന്റെ പേരില്‍ മലപ്പുറം ജില്ലാബാങ്ക് 5.46ലക്ഷം രൂപ ബോര്‍ഡിന് കുടിശ്ശികയാണെന്നും, അതിനാല്‍, ആനുപാതിക പെന്‍ഷന്‍ മാത്രമാണ് അദ്ദേഹത്തിന് നല്‍കാനാകൂവെന്നും സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചു.

ഇതിനൊപ്പം ബോര്‍ഡ് സെക്രട്ടറി നല്‍കിയ വിശദീകരണത്തിലാണ് ജീവനക്കാരുടെ പെന്‍ഷന്‍ വിഹിതം അടയ്ക്കുന്നതില്‍ മലപ്പുറം ജില്ലാ ബാങ്ക് ഗുരുതമായ വീഴ്ച വരുത്തുന്നുവെന്നകാര്യം അറിയിക്കുന്നത്. ബാങ്കില്‍നിന്ന് വിരമിക്കാനുള്ള 400 ജീവനക്കാരുടെയും പെന്‍ഷനെ ഇത് ബാധിക്കുമെന്ന സൂചനയും സര്‍ക്കാരിന് നല്‍കിയ ഈ വിശദീകരണത്തിലുണ്ട്. ബോര്‍ഡ് സെക്രട്ടറിയുടെ വിശദീകരണത്തില്‍ ബാങ്കിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുന്ന പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്.

ജയകുമാറിന്റെ പേരില്‍ 2011-ല്‍ അടയ്‌ക്കേണ്ടിയിരുന്ന ഫണ്ട് 2020ലും പൂര്‍ണമായി ബാങ്ക് വകമാറ്റിയിട്ടില്ല. ബാങ്കില്‍ നിലവിലുള്ള 400 ഓളം ജീവനക്കാരുടെ ഇ.പി.എഫിലെ ഫണ്ട് നാളിതുവരെ പെന്‍ഷന്‍ ബോര്‍ഡിലേക്ക് അടച്ചിട്ടില്ല. കോടികളാണ് പെന്‍ഷന്‍ ബോര്‍ഡിന് ഈ ഇനത്തില്‍ ലഭിക്കാനുള്ളത്. സഹകരണ പെന്‍ഷന്‍ പദ്ധതി പൂര്‍ണമായും ഒരു സ്വാശ്രയ പെന്‍ഷന്‍ പദ്ധതിയാണ്. ജയകുമാറിന്റെ പേരില്‍ വ്യവസ്ഥകള്‍ പ്രകാരം അടവാക്കേണ്ട തുക പൂര്‍ണമായും മലപ്പുറം ജില്ലാബാങ്ക് അടച്ചിട്ടില്ല. ഫണ്ട് പൂര്‍ണമായും അടയ്ക്കാത്ത സാഹചര്യത്തില്‍ ജീവനക്കാരനെ സഹായിക്കുന്നതിന് മാത്രമാണ് ആനുപാതിക പെന്‍ഷന്‍ വ്യവസ്ഥചെയ്തിട്ടുള്ളത്.

ഈ വ്യവസ്ഥ പരിഗണിക്കാതെ പരാതിക്കാരന് ഫുള്‍ബെഞ്ച് പെന്‍ഷന്‍ അനുവദിക്കുന്നത് പെന്‍ഷന്‍ പദ്ധതിയുടെ നിലനില്‍പ്പിനെ തന്നെ ഗുരുതരമായി ബാധിക്കും. സമാനമായ നൂറുകണക്കിന് അവകാശവാദങ്ങള്‍ ബോര്‍ഡ് പരിഗണിക്കാന്‍ നിര്‍ബന്ധിതമാകും. മലപ്പുറം ജില്ലാബാങ്കില്‍തന്നെ 400 ജീവനക്കാര്‍ വിരമിക്കാന്‍ ബാക്കിയാണെന്നും സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചു. ബാങ്ക് വിഹിതം അടയ്ക്കാത്തതിനാല്‍ അര്‍ഹമായ മുഴുവന്‍ പെന്‍ഷനും നല്‍കാനാവില്ലെന്ന് ബോര്‍ഡിന്റെ നിലപാട് സര്‍ക്കാര്‍ അംഗീകരിച്ചു. ജയകുമാറിന്റെ അപേക്ഷ സര്‍ക്കാര്‍ തള്ളി.

Related posts

നാടിനെ മാറ്റാൻ ‘ടെക്കി ’ കോ-ഓപ് മാർട്ട്; നയിക്കാൻ എൻ.എം.ഡി.സി.

Kerala Cooperator

തദ്ദേശസ്ഥാപനങ്ങളിലെ പൊതുമരാമത്ത് പണിയില്‍ ലേബര്‍ സംഘങ്ങള്‍ക്കുള്ള മുന്‍ഗണന ഒഴിവാക്കി

Kerala Cooperator

അഥീല മാറി; അലക്‌സ് വര്‍ഗീസ് പുതിയ സഹകരണ സംഘം രജിസ്ട്രാര്‍

Kerala Cooperator
error: Content is protected !!