Kerala Cooperator

നൂതനാശയ സൂചികയില്‍ കേരളം അഞ്ചാമത്

രാജ്യത്തെ നൂതന ആശയ സൂചികയില്‍ (ഇന്നവേഷന്‍ ഇന്‍ഡെക്‌സ്) കേരളം അഞ്ചാം സ്ഥാനത്ത്. കഴിഞ്ഞവര്‍ഷം ആറാം സ്ഥാനത്തിയാരുന്നു കേരളം. നീതി ആയോഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നൂറില്‍ 30.58 ആണ് കേരളത്തിന്റെ സ്‌കോര്‍. 42.50 മാര്‍ക്ക് നേടിയ കര്‍ണാടകയാണ് ഒന്നാം സ്ഥാനത്തുള്ളത്.

രാജ്യപുരോഗതിയിലും ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതിലും നൂതന ആശയങ്ങള്‍ നടപ്പാക്കുന്നതിലുള്ള നടപടികള്‍ പരിശോധിച്ചണ് സൂചിക തയ്യാറാക്കുന്ന്. റിസര്‍ച്ച് ലാബുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബിസിനസ് ക്ലസ്റ്ററുകള്‍, സുരക്ഷിത നിയമപരിസ്ഥിതി എന്നിവയെല്ലാം പരിഗണിക്കുന്നുണ്ട്.

മഹാരാഷ്ട്ര(38.03), തമിഴ്‌നാട് (37.91)തെലുങ്കാന (33.23) എന്നിവയാണ് കേരളത്തിന് മുമ്പിലുള്ള മറ്റ് സംസ്ഥാനങ്ങള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് സൂചികയില്‍ മുമ്പിലുള്ളത് എന്നതും ശ്രദ്ധേയമാണ്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഡല്‍ഹിയാണ് മികച്ച സ്‌കോര്‍ നേടിയത്. 46.60 ആണ് ഡല്‍ഹിയുടെ സ്‌കോര്‍.

ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍ഡക്‌സ് മാതൃകയിലാണ് രാജ്യത്തെ സൂചികയെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ.രാജീവ് കുമാര്‍, സി.ഇ.ഒ. അമിതാബ് കാന്ത് എന്നിവര്‍ പറഞ്ഞു. വിവരസാങ്കേതിക വിദ്യയുടെ കയറ്റുമതി, വലിയ സാമ്പത്തിക നിക്ഷേപങ്ങള്‍ എന്നിവയില്‍ കര്‍ണാടക മുമ്പിലാണെന്നും വിദേശ നിക്ഷേപങ്ങളുടെ വരവ് കര്‍ണാടകയെ ഏറെ സഹായിച്ചെന്നും സൂചിക വ്യക്തമാക്കുന്നു.

മനുഷ്യമൂലധനം, നിക്ഷേപങ്ങള്‍, നോളജ് വര്‍ക്കര്‍മാര്‍, ബിസിനസ് അന്തരീക്ഷം, സുരക്ഷിത നിയമപരിരക്ഷ എന്നീ മാനദണ്ഡങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്തുണ്ട്. 36.97 മാര്‍ക്കാണ് ഇതില്‍ കേരളം നേടിയത്. കഴിഞ്ഞവര്‍ഷം ഈ വിഭാഗത്തില്‍ നാലാമതയിരുന്നു. നൂതനാശയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വ്യവസായ അന്തരീക്ഷം ഒരുക്കുന്നതില്‍ കേരളം 37.12 മാര്‍ക്കോടെ ഒന്നാം സ്ഥാനത്താണ്. മനവശേഷിയില്‍ തമിഴ്‌നാടിനൊപ്പം രണ്ടാം സ്ഥാനത്തും നിക്ഷേപത്തിന്റെ കാര്യത്തില്‍ ഏഴാം സ്ഥാനത്തുമാണ്.

Related posts

കിട്ടാക്കടത്തിന്റെ കുരുക്കഴിക്കാന്‍ ‘ബാഡ് ബാങ്ക്’ വരുന്നു

Kerala Cooperator

ആദ്യ സമ്പൂര്‍ണ ‘ഡിജിറ്റല്‍ ബാങ്കിങ്’ സംസ്ഥാനമാകാന്‍ കേരളം

Kerala Cooperator

ഭവന വായ്‌പയ്ക്ക് 100% പ്രോസസിംഗ് ഫീസ് ഇളവുമായി എസ്.ബി.ഐ

Kerala Cooperator
error: Content is protected !!