Kerala Cooperator

കേരളബാങ്ക് നിയമനത്തില്‍ സര്‍വീസ് ക്വാട്ടയില്‍ കുറവുവരുത്തരുതെന്ന് എംപ്ലോയീസ് യൂണിയന്‍

സഹകരണസംഘം ജീവനക്കാര്‍ക്ക് ജില്ലാ സഹകരണ ബാങ്കില്‍ അനുവദിച്ചു നല്‍കിയിരുന്ന നിയമന സംവരണം നിലവില്‍ കേരള ബാങ്കിലും നിലനിര്‍ത്തണന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി..ഐടി.യു.) തിരുവനന്തപുരം വെസ്റ്റ് ഏരിയാ സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേരളബാങ്കിന്റെ കേഡര്‍ സംയോജനവും സ്റ്റാഫ് ഫിക്‌സേഷനും പ്രാഥമിക സംഘത്തിലെ ജീവനക്കര്‍ക്ക് ലഭിച്ചിരുന്ന പരിഗണന ഇല്ലാതാക്കുന്നതാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രമേയം.

ജില്ലാബാങ്കുകളിലെ പി.എസ്.സി. നിയമനത്തില്‍ 50ശതമാനം വരെ സര്‍വീസ് ക്വാട്ട ഉണ്ടായിരുന്നു. പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്കുവേണ്ടിയുള്ള സംവരണമാണിത്. എന്നാല്‍, കേരളബാങ്കില്‍ സര്‍വീസ് ക്വാട്ട കുറച്ചുവെന്ന് മാത്രമല്ല, അത് പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘത്തിലെയും അര്‍ബന്‍ ബാങ്കുകളിലെയും ജീവനക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഇത് തിരുത്തണമെന്നാണ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടത്.

ബാങ്കിങ് നിയന്ത്രണ നിയമത്തിലുണ്ടായ ഭേദഗതി സഹകരണ മേഖലയെ ദോഷകരമായി ബാധിക്കുന്നതാണ്. ഇത് പിന്‍വലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.  പി.രാജേന്ദ്രനഗറില്‍ (ബാങ്ക് എംപ്ലോയീസ് ഹാള്‍) നടന്ന സമ്മേളനം സി.ഐ.ടി.യു. ജില്ലാ ട്രഷറര്‍ പുല്ലുവിള സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയ പ്രസിഡന്റ് എസ്.രാജ്കുമാര്‍ അധ്യക്ഷനായി. സി.ഐ.ടി.യു. വഞ്ചിയൂര്‍ ഏരിയാ സെക്രട്ടറി ടി.രവീന്ദ്രന്‍നായര്‍, തിരുവനന്തപുരം ഗവണ്‍മെന്റ് എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റ് കെ. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം ബി.ബിജു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയം എസ്.ഒ. അനില്‍കുമാറും അനുശോചനപ്രമേയം വീരണകാവ് ബിജു എന്നിവര്‍ അവതരിപ്പിച്ചു. പ്രസിഡന്റായി എസ്.രാജ്കുമാര്‍, സെക്രട്ടറിയായി വി.അനില്‍കുമാര്‍, ട്രഷറായി എന്‍.ശിവകുമാര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരെഞ്ഞടുത്ത യൂണിയന്‍ ഏരിയ കമ്മിറ്റി അംഗമായ എം.വി. മന്മോഹനന് സ്വീകരണം നല്‍കി. സ്വീകരണ ചടങ്ങില്‍ യൂണിയന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബി. അനില്‍കുമാര്‍, പി.എസ്. ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറി വി. വിജയകുമാര്‍, എസ്. ബിന്ദു, വി.എന്‍. വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

നിക്ഷേപ സമാഹരണം നാളെ തുടങ്ങും; ലക്ഷ്യം 6000 കോടി

Kerala Cooperator

സഹകരണ സ്ഥാപനങ്ങളിലടക്കം 43 തസ്തികളില്‍ പി.എസ്.സി. വിജ്ഞാപനം; ‘സൊസൈറ്റി ക്വാട്ട’യിലും ഒഴിവ്

Kerala Cooperator

സഹകരണം പഠിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം; ഓണ്‍ലൈനായി അപേക്ഷിക്കാം

Kerala Cooperator
error: Content is protected !!