Kerala Cooperator

കാര്‍ഷിക മേഖലയിലെ ഉല്‍പാദന സംരംഭങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ ഇളവ്

മൂല്യ വര്‍ദ്ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതി, കാര്‍ഷിക നിരക്കില്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. ഭക്ഷ്യസംസ്‌കരണ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വ്യവസായ-സഹകരണ വകുപ്പുകള്‍ ഇതിനായുള്ള ചെറുകിട യൂണിറ്റുകള്‍ തുടങ്ങാന്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വൈദ്യുതി വകുപ്പും ഇളവ് നല്‍കുന്നത് പരിഗണിക്കുന്നത്.

പോത്താനിക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനചടങ്ങിലാണ് കാര്‍ഷിക അനുബന്ധ സംരംഭങ്ങള്‍ക്ക് വൈദ്യുതി വകുപ്പ് ഇളവ് അനുവദിക്കുമെന്ന കാര്യം മന്ത്രി പ്രഖ്യാപിച്ചത്. ഇനിയും വൈദ്യുതി എത്താത്ത വിദൂര പ്രദേശങ്ങളിലെ ആദിവാസി ഊരുകളില്‍ വൈദ്യുതി എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദ്രുത ഗതിയില്‍ പുരോഗമിക്കുന്നതായി മന്ത്രി പറഞ്ഞു.

Related posts

ചെറുകിട സംരംഭങ്ങള്‍ക്ക് റേറ്റിംഗ് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു

Kerala Cooperator

ചരക്ക് നീക്കം ഇനി കടൽ വഴി;അഴീക്കൽ – കൊച്ചി  കപ്പൽ സർവീസ് തുടങ്ങി

Kerala Cooperator

രുചിയൂറും ‘വാട്ടുകപ്പ’എത്തി; ഇനി എപ്പോഴും ഭക്ഷണത്തിന് മരച്ചീനി റെഡി

Kerala Cooperator
error: Content is protected !!