Kerala Cooperator

ഓണ്‍ ലൈന്‍ പഠനത്തിന് സഹകരണ സംഘങ്ങള്‍ നല്‍കിയത് 75,650 വായ്പകള്‍; 73.18 കോടി

ഓണ്‍ ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍, ടാബ് ലെറ്റ്, ലാപ്പ് ടോപ്പ് എന്നിവ വാങ്ങുന്നതിന് സഹകരണ വകുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് 73,18,86,588 രൂപ. പലിശ രഹിതമായി 14 ജില്ലകളിലെ സഹകരണ സംഘങ്ങളില്‍ നിന്നും 75,650 വായ്പകളിലാണ് ഇത്രയും തുക നല്‍കിയത്. രണ്ട് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. പലിശയ്ക്ക് സര്‍ക്കാര്‍ സബ്‌സിഡി അനുവദിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ പതിനായിരം രൂപയായിരുന്നു വായ്പയായി അനുവദിച്ചിരുന്നത്. പിന്നീട് അത് 20,000 രൂപയാക്കി ഉയര്‍ത്തി. എ ക്ലാസ് അംഗങ്ങള്‍ക്ക് മാത്രമായി അനുവദിച്ചിരുന്ന വായ്പ പിന്നീട് സി ക്ലാസ് അംഗങ്ങള്‍ക്കും ലഭ്യമാക്കി.

ഓണ്‍ ലൈന്‍ പഠന സൗകര്യമൊരുക്കുന്നതില്‍ സഹകരണ വകുപ്പ് വിപ്ലവകരമായ ഇടപെടലാണ് നടത്തിയതെന്ന് സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് യഥാസമയം ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ വാങ്ങാന്‍ സഹകരണ സംഘങ്ങള്‍ സഹായിക്കുകയായിരുന്നു. മികച്ച പ്രതികരണം നേടിയ പദ്ധതിയായി വിദ്യാതരംഗിണി മാറി.

 

പൊതുസമൂഹത്തില്‍ സഹകരണ മേഖലയുടെ ഗുണപരമായ ‘ ഇടെപടലിന് മികച്ച ഉദാഹരണമാണ് വിദ്യാതരംഗിണി വായ്പ പദ്ധതി. കര്‍മ്മ പദ്ധതി നൂറു ദിനം പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്നെ മികച്ച രീതിയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സഹകരണ വകുപ്പ് കഴിഞ്ഞിട്ടുണ്ട്. ഇനിയും സമൂഹത്തിനായി ഗുണപരമായ ഇടപെടലുകളുമായി സഹകരണ വകുപ്പുണ്ടാകും – സഹകരണ മന്ത്രി വി.എന്‍. വാസവന്‍

ഓഗസ്റ്റ് 25 വരെ ഏറ്റവും അധികം വായ്പകള്‍ നല്‍കിയത് തൃശ്ശൂര്‍ ജില്ലയിലെ സഹകരണ സംഘങ്ങളാണ്. 9369 വായ്പകളിലായി 8,94,08,450 രൂപയാണ് വായ്പ നല്‍കിയത്. വയനാട് ജില്ലയിലായിരുന്നു അപേക്ഷകരുടെ എണ്ണം കുറഞ്ഞത്. 1717 വായ്പകളിലായി 1,76,91,713രൂപയാണ് വയനാട്ടില്‍ നല്‍കിയത്. മറ്റു ജില്ലകളിലെ വായ്പകളുടെ എണ്ണവും തുകയും ചുവടെ. എണ്ണം, തുക എന്ന ക്രമത്തില്‍

തിരുവനന്തപുരം 4269 – 3,86,68,649 രൂപ , കൊല്ലം 6528 – 6,24,74,590 രൂപ, ആലപ്പുഴ 4814 – 4,70,94,364 രൂപ, പത്തനംതിട്ട 3606 – 3,60,50,627, കോട്ടയം 5832 – 5,57,56,785, ഇടുക്കി 3320 – 3,24,49,761, എറണാകുളം 6376 – 6,31,22,836, പാലക്കാട് 5072 – 4,71,69,573, മലപ്പുറം 8075 – 7,91,68,025, കോഴിക്കോട് 6570 – 6,39,55,999, കണ്ണൂര്‍ 7149 – 7,01,35,637, കാസര്‍ഗോഡ് 2899 – 2,87,39,577.

കോവിഡ് 19 മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധി വിദ്യാര്‍ത്ഥികളുടെ പഠനത്തിനെ ബാധിക്കരുതെന്ന നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികള്‍ വാങ്ങാന്‍ പലിശ രഹിത വായ്പ നല്‍കാന്‍ തീരുമാനിക്കുകയും 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമാക്കുകയും ചെയ്തിരുന്നു.

 

Related posts

സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിന് കേരളബാങ്ക് പലിശ ഏകീകരിച്ചു

Kerala Cooperator

തട്ടിപ്പ് കണ്ടെത്താന്‍ സഹകരണ സംഘങ്ങളില്‍ ഇനി ഫോറന്‍സിക് ഓഡിറ്റ്

Kerala Cooperator

കേരളത്തിലെ 51 അര്‍ബന്‍ ബാങ്കുകളില്‍ ആര്‍.ബി.ഐ. നടപടിക്ക്  ഒരുങ്ങുന്നു

Kerala Cooperator
error: Content is protected !!